ഇന്ത്യ ഞെട്ടിക്കുന്നു; 250 സുഖോയ് പോര്‍വിമാനങ്ങള്‍ ഇസ്രായല്‍ ബോംബ്; പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടാന്‍ പുതിയ ആയുധങ്ങളുടെയും പോര്‍വിമാന ടെക്‌നോളജികളുടെയും പരീക്ഷണത്തിൽ ഇന്ത്യന്‍ വ്യോമസേന

പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടാന്‍ പുതിയ ആയുധങ്ങളുടെയും പോര്‍വിമാന ടെക്‌നോളജികളുടെയും പരീക്ഷണത്തിലാണ് ഇന്ത്യന്‍ വ്യോമസേന. ഭീകര ക്യാംപുകള്‍ ആക്രമിക്കാനും വ്യോമപ്രതിരോധത്തിനും പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് വ്യോമസേന. ദിവസങ്ങള്‍ക്ക് മുന്‍പ് പാക്ക് ഭീകരക്യാംപുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ഇസ്രയേലിന്റെ അത്യാധുനിത ബോംബുകള്‍ ഇന്ത്യയുടെ റഷ്യന്‍ നിര്‍മിത സുഖോയ് പോര്‍വിമാനത്തിലും പരീക്ഷിക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്.
സുഖോയ്30 എംകെഐ പോര്‍വിമാനത്തില്‍ നിന്നു സ്‌പൈസ് 2000 ബോംബുകള്‍ പ്രയോഗിക്കാനാണ് വ്യോമസേനയുടെ അടുത്ത പദ്ധതി. ഇതിന്റെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്. ഗഗന്‍ശക്തി സൈനികാഭ്യാസത്തിനിടെ സ്‌പൈസ്2000 ബോംബുകള്‍ സുഖോയ് പോര്‍വിമാനത്തില്‍ നിന്നു പരീക്ഷിച്ചിരുന്നു. നിലവില്‍ സ്‌പൈസ്2000 ബോംബുകള്‍ മിറാഷ് 2000 ല്‍ നിന്നു മാത്രമാണ് പ്രയോഗിക്കാന്‍ കഴിയുന്നത്.സുഖോയില്‍ നിന്നു ഈ ബോംബ് പ്രയോഗിക്കാന്‍ സാധിച്ചാല്‍ വ്യോമസേനക്ക് വലിയ സഹായമാകും. നിലവില്‍ ഇസ്രയേലില്‍ നിന്ന് 200 സ്‌പൈസ്2000 ബോംബുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്. മാപ്പിങ് ചെയ്ത സ്ഥലങ്ങള്‍ കൃത്യമായി ആക്രമിക്കാനാണ് സ്‌പൈസ്2000 ബോംബുകള്‍ ഉപയോഗിക്കുന്നത്. സാറ്റ്‌ലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കൃത്യമായ സ്ഥലം കണ്ടെത്തി ആക്രമണം നടത്തുന്നത്.വ്യോമസേനയുടെ കൈവശം 250 സുഖോയ് പോര്‍വിമാനങ്ങളുണ്ട്. ഈ പോര്‍വിമാനങ്ങളിലെല്ലാം സ്‌പൈസ്2000ബോംബുകള്‍വര്‍ഷിക്കാനുള്ളസംവിധാനമുണ്ടാക്കാനായാല്‍ വലിയ നേട്ടമാകും. അടുത്ത വര്‍ഷം ഇരുപതില്‍ കൂടുതല്‍ സുഖോയ് പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുകയും ചെയ്യും.
എന്നാല്‍ ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം തെറ്റാണെന്ന് ഇന്ത്യന് പ്രതിരോധ മന്ത്രാലയം. പാകിസ്താന് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതിന്റെ നാണക്കേട് മറയ്ക്കാനാണ് പാകിസ്താന് നുണപ്രചാരണങ്ങള് നടത്തുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.പാകിസ്താന് യുദ്ധ വിമാനങ്ങളുടെ കടന്നുവരവിനെ നിരീക്ഷിക്കാനായി നിയോഗിച്ച ഇന്ത്യയുടെ സുഖോയ്30 വിമാനം സുരക്ഷിതമായി ഇന്ത്യന് വ്യോമസേന കേന്ദ്രത്തില് മടങ്ങിയെത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച നടന്ന ആകാശ യുദ്ധത്തിനിടെ അതിര്ത്തി&ിയുെ;ലംഘിച്ച പാക് എഫ്16 യുദ്ധ വിമാനത്തെ വെടിവെച്ചിടുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്ന്നിരുന്നു. എന്നാല് ഇന്ത്യയുടെ സുഖോയ് വിമാനത്തെയും വിഴ്ത്തിയെന്ന് പാകിസ്താന് അവകാശവാദം ഉയര്ത്തുകയായിരുന്നു.പാകിസ്താന് വിമാനങ്ങള് അതിര്ത്തികടക്കാന് ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലായ ഉടന് വ്യോമസേനയുടെ വിമാനങ്ങളെ ഇവയെ പ്രതിരോധിക്കാനായി അയക്കുകയായിരുന്നു.
മിറാഷ് 2000, സുഖോയ് 30, മിഗ് 21 എന്നീ യുദ്ധ വിമാനങ്ങളെയാണ് ഇന്ത്യ ഉപയോഗിച്ചത്. ആകാശയുദ്ധത്തിനിടെ എഫ്16 വിമാനമുപയോഗിച്ച് പാകിസ്താന് അമ്രാം മിസൈലുകളും ഉപയോഗിച്ചു.കൃത്യമായതും വേഗതയാര്ന്നതുമായ സുഖോയ് വിമാനത്തിന്റെ ഉപയോഗത്തിലൂടെ പാകിസ്താന്റെ മിസൈല് ആക്രണമത്തെ പ്രതിരോധിക്കാന് ഇന്ത്യക്ക് കഴിഞ്ഞു. അമ്രാം മിസൈലിന്റെ കഷ്ണം പിന്നീട് ജമ്മു കശ്മീരിലെ രജൗരി ജില്ലയില് നിന്ന് ലഭിച്ചു. മിസൈല്‍ പ്രയോഗത്തില് ഒരു പ്രദേശവാസിക്ക് പരിക്കേറ്റിരുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28 ലെ വാര്ത്താ സമ്മേളനത്തില് അമ്രാം മിസൈലിന്റെ ഭാഗം വ്യോമസേനപ്രദര്ശിപ്പിച്ചിരുന്നു.മറ്റൊരു രാജ്യത്തിന് നേരെ ഉപയോഗിക്കരുതെന്നും സ്വയം പ്രതിരോധത്തിനും തീവ്രവാദ നിര്മാര്ജനത്തിനും മാത്രമേ ഉപയോഗിക്കാവു എന്ന കര്ശന നിബന്ധനയോടെ പാകിസ്താന് അമേരിക്ക നല്കിയ യുദ്ധവിമാനമാണ് എഫ് 16.
https://www.facebook.com/Malayalivartha





















