നിങ്ങള്‍ ആര്‍ക്കെതിരെ വേണമെങ്കിലും എന്തു നടപടിയും എടുത്തോളൂ, എന്നാല്‍ അതെല്ലാം പ്രധാനമന്ത്രിക്കുമേല്‍ കൂടി ചുമത്തണം; . റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍ബന്ധമായും അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി

മോദിയ പരിഹസിച്ച് രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിര്‍ബന്ധമായും അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ അഴിമതിയും ക്രമക്കേടും നടത്തിയ മോദിക്കെതിരെ കേസെടുക്കാനുള്ള സമയമായെന്നു കോണ്‍ഗ്രസ് പ്രസ്താവിച്ചതിന്റെ അടുത്തദിവസമാണു രാഹുല്‍ ആക്രമണമുന കൂര്‍പ്പിച്ചത്.നിങ്ങള്‍ ആര്‍ക്കെതിരെ വേണമെങ്കിലും എന്തു നടപടിയും എടുത്തോളൂ. എന്നാല്‍ അതെല്ലാം പ്രധാനമന്ത്രിക്കുമേല്‍ കൂടി ചുമത്തണം. പ്രധാനമന്ത്രി വഴിവിട്ട് ഇടപെട്ടെന്നു സൂചിപ്പിക്കാനായി റഫാല്‍ കരാറില്‍ മോദി 'ബൈപാസ് സര്‍ജറി' നടത്തിയെന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്.
ഈ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴില്‍ കാണാതായി. വിളകള്‍ക്കു മികച്ച താങ്ങുവിലയെന്നു കര്‍ഷകരോടു പറഞ്ഞതും കാണാനില്ല. ചരക്ക് സേവന നികുതി കാരണം വ്യാപാരങ്ങളും കാണാതായി. ഇപ്പോഴിതാ റഫാല്‍ ഫയലുകളും കാണാതായിരിക്കുന്നുരാഹുല്‍ പരിഹസിച്ചു.റഫാല്‍ രേഖകള്‍ കാണാതായതില്‍ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, 30,000 കോടി രൂപ മോഷ്ടിച്ച ആളെക്കുറിച്ചു അന്വേഷണമില്ല. റഫാല്‍ ഇടപാടിന്റെ ചര്‍ച്ചയില്‍ സമാന്തരമായി ഇടപെട്ട വ്യക്തിയെക്കുറിച്ചും അന്വേഷണമില്ല. ധൈര്യം കാണിക്കുന്നതിനാല്‍ മാധ്യമങ്ങളെ ശിക്ഷിക്കുകയാണ്. നരേന്ദ്ര മോദിക്ക് എതിരെ നില്‍ക്കാനുള്ള മാധ്യമങ്ങളുടെ ചങ്കൂറ്റത്തില്‍ അഭിമാനിക്കുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഒരുതരത്തില്‍, രേഖകള്‍ നഷ്ടമായെന്നു തുറന്നു പറയുമ്പോള്‍ അവ ആധികാരികമായിരുന്നെന്നു സര്‍ക്കാര്‍ സമ്മതിക്കുകയാണ്. രേഖകള്‍ പ്രകാരം, മോദി സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നു വ്യക്തമാണ്. നഷ്ടപ്പെട്ട രേഖകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനൊപ്പം അതില്‍ പരാമര്‍ശിക്കുന്ന മോദിയുടെ നടപടികളെക്കുറിച്ചും അന്വേഷണം വേണം.കഴിഞ്ഞ ദിവസം റഫാല്‍ ഇടപാടിലെ രഹസ്യരേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്നു മോഷ്ടിച്ചതാണെന്നും ഇതിനെ അടിസ്ഥാനമാക്കിയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
മോഷ്ടിച്ച രേഖകളും തെളിവു നിയമപ്രകാരം കോടതിക്കു പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബെഞ്ച് പറഞ്ഞതോടെ, റഫാല്‍ നിയമയുദ്ധത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായിമോഷ്ടിച്ച രേഖകളുടെ ഉറവിടം വ്യക്തമാക്കാതെ അവ സ്വീകരിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന യുദ്ധവിമാനക്കരാറാണെന്നും അറ്റോര്‍ണി ചൂണ്ടിക്കാട്ടി. എന്നാല്‍, അഴിമതിയാരോപണം വരുമ്പോള്‍ രാജ്യസുരക്ഷയുടെ പേരില്‍ സര്‍ക്കാരിനു സംരക്ഷണം തേടാനാകുമോയെന്ന് കോടതി ചോദിച്ചു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ കേസ് 14ലേക്കും റഫാല്‍ യുദ്ധവിമാന ഇടപാടില്‍ വിലപേശല്‍ ചര്‍ച്ചയ്ക്കുപോയ ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്നുപേര്‍ എഴുതിയ എട്ടുപേജുള്ള കുറിപ്പ് സംബന്ധിച്ചാണ് ബുധനാഴ്ച സുപ്രീംകോടതിയില്‍ ചൂടേറിയ വാദം നടന്നത്.
https://www.facebook.com/Malayalivartha





















