സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക് ഇതുപോലെ കളവ് പോകാറുണ്ടായിരുന്നു: അന്ന് ടീച്ചര്‍ നല്ല അടിയും തരുമായിരുന്നു: മോദിയെ ട്രോളി സിദ്ധാര്‍ത്ഥ്

റഫാല്‍ വിമാന ഇടപാട് രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്.
'സ്‌കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്ന്' ട്വീറ്റ് ചെയ്തത്.
'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,' സിദ്ധാര്‍ത്ഥ് കുറിച്ചു. 'റഫാല്‍, പരാജയം, കളളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ്ടാഗുകളോടെയാണ് താരം ട്വീറ്റ് ചെയ്തത്.
റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha





















