മോദിയെ ഒതുക്കാന്‍ പെണ്‍പട; ലക്ഷ്യം മോദി തരംഗം അവസാനിപ്പിക്കുക കേന്ദ്രഭരണം കൈപ്പിടിലൊതുക്കുക; പുലികള്‍ പതുങ്ങുന്നതു കുതിക്കാനാണോ അതോ മോദിയെ തകര്‍ക്കാനോ?

മോദിയെ ഒതുക്കാന്‍ ഇത്തവണ പ്രതിപക്ഷം കളത്തിലിറക്കി കളിക്കാന്‍ പോകുന്നതത് പെണ്‍പടയെ നിറിത്തികൊണ്ടാണ്. ലക്ഷ്യം മോദി തരംഗം അവസാനിപ്പിക്കുക കേന്ദ്രഭരണം കൈപ്പിടിലൊതുക്കുക. ജയസാധ്യതയുള്ള മേഖലകളിലൊക്കെ നിരുത്തുന്ന പെണ്‍സ്ഥാനാര്‍ഥികള്‍ കരുത്തുറ്റവര്‍ ത്‌ന്നെ ആകണം എന്ന നിര്‍ബന്ധവും ഇത്തവണ പ്രതിപക്ഷത്തിന് ഉണ്ട്. കാരണം ചില്ലറ ഒന്നും അല്ല രാജ്യത്ത് അലയടിക്കുന്ന മോദി തരംഗം. റഫാല്‍, ബലാക്കോട്ട് ഭീകരാക്രമണം, ജി എസ് ടി. നോട്ട് നിരോധനം തുടങ്ങി മോദിക്കെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം കരുതി വച്ചിരുക്കുന്ന ആയുധങ്ങള്‍ നിരവധിയാണ്.
അതു കൊണ്ട് തന്നെയാണ് ഇത്തവണ ദേശീയരാഷ്ട്രീയത്തിന്റെ പ്രതിപക്ഷത്തു വനിതകളെ പിടിപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതും. മക്കളെ ചുമതലയേല്‍പിച്ചു രാഷ്ട്രീയത്തിന്റെ അണിയറയിലേയ്ക്കു കണ്ണയയ്ക്കുകയാണു സോണിയാ ഗാന്ധിയെങ്കിലും ചിതറുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കേണ്ടി വന്നാല്‍ അവരങ്ങനെ പിന്‍വലിയും പ്രതിപക്ഷനേതൃത്വം അവകാശമായി കരുതുന്ന ബംഗാള്‍ കടുവ മമത ബാനര്‍ജി ഇപ്പോള്‍ പതുങ്ങുന്നതു കുതിക്കാനൊരുങ്ങിതന്നോയാണോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. കഴിഞ്ഞതവണ ലോക്‌സഭയില്‍ പൂജ്യം സീറ്റു നേടിയ മായാവതി, ഇത്തവണ പ്രതിപക്ഷത്തിന്റെ ഒത്തുതീര്‍പ്പില്‍ പ്രധാനമന്ത്രിയായിക്കൂടെന്നും ഇല്ല. പ്രിയങ്ക ഗാന്ധിയെന്ന ന്യൂനമര്‍ദത്തിനാകട്ടെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആഞ്ഞുവീശാന്‍ ഒരവസരം നോക്കി ഇരിക്കുവ്‌ബോോളാണ് എ ഐ സിസി ജനറല്‍ സെക്രട്ടറിയായി ഉത്തര്‍പ്രദേശിന്റെ ചുമതല ഏറ്റെടുത്തത് മോദിയെ വിഴ്ത്താന്‍ പ്രിയങ്ക എന്ന കരുത്തുറ്റ വനിത തിരഞ്ഞെടുപ്പില്‍ മത്സരിക്കണെന്നും ഇല്ല. ഇതാണവസരം ഇതുവഴി ജനങ്ങളുടെ മനസില്‍ കയറി കൂടിയാല്‍ വന്നകാര്യം നടത്തി പ്രിയങ്കകും സന്തോഷത്തോടെ മടങ്ങാം. അണിയറയ്ക്കും അരങ്ങിനും മധ്യേ2004 ല്‍ സോണിയാ ഗാന്ധിയെന്ന ദുര്‍ബല, അടല്‍ ബിഹാരി വാജ്‌പേയി എന്ന ദാവീതിനെ വീഴ്ത്തുമെന്ന് അധികമാരും കരുതിയതല്ല.
അന്ന്, ഏറെക്കുറെ എഴുതിത്തള്ളപ്പെട്ട കോണ്‍ഗ്രസിനെ സോണിയ ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു. എന്നാല്‍, അന്ന് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നു വച്ച് സോണിയ നേടിയെടുത്തത് ഒരുപാട് രാഷ്ട്രീയ നേട്ടങ്ങളാണ്. അങ്ങനെ, സോണിയ പ്രധാനമന്ത്രിയായാല്‍ തല മുണ്ഡനം ചെയ്യുമെന്നു മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപിയുടെ തീപ്പൊരി സുഷമ സ്വരാജിനു ഹെയര്‍ സ്‌റ്റൈല്‍ മാറ്റേണ്ടി വന്നില്ല. ത്യാഗത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാരെക്കാളും തലപ്പൊക്കമുണ്ടാക്കിയ സോണിയ, ഇത്തവണ എന്തു സ്വാധീനം ചെലുത്തുംകഴിയുമെങ്കില്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കാനാണു സോണിയയ്ക്കു താല്‍പര്യം. എന്നാല്‍, ഒരു വശത്തു ബിജെപിക്കെതിരെ ഒന്നിക്കുകയും മറുവശത്തു പരസ്പരം ഭിന്നിച്ചു നില്‍ക്കുകയുമാണു പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാന്‍ മമത ബാനര്‍ജിയും അഖിലേഷ് യാദവും മായാവതിയും മടിക്കുമ്പോള്‍ സോണിയയുടെ ഇടപെടല്‍ നിര്‍ണായകമാകുമോ എന്നതാണ് ഇ്‌പ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കുകയെന്ന 1998 ല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനമേറ്റ വിമുഖയായ വീട്ടമ്മ, പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യത്തോടെ അണിയറ വിടാനാണു സാധ്യത, എന്നാല്‍ പരസ്യമായ മോഹം രഹസ്യമായ തന്ത്രവും ഉല്‍പ്പെട്ടുള്ള മമത ബാനര്‍ജിയുടെ പ്രധാനമന്ത്രിപദ സ്വപ്നങ്ങള്‍ അണിയറയില്‍ !തുങ്ങിനില്‍ക്കുന്ന രഹസ്യമല്ല.
https://www.facebook.com/Malayalivartha





















