പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളി; പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ബികെ ഹരിപ്രസാദ്

പുല്‍വാമ ആക്രമണം സര്‍ക്കാരും പാകിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യ സഭാ എംപിയുമായ ബികെ ഹരിപ്രസാദ്. പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണുയരുന്നത്.പരാമര്‍ശത്തെ അത്യന്തം നിന്ദാവഹവും ലജ്ജാവഹവുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തി. രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവി കുമാര്‍ പ്രതികരിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വ്യോമസേനയെയോ സുപ്രീം കോടതിയെയോ വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. റഫേല്‍ കരാറില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പുല്‍വാമ ആക്രമണം അപകടമാണെന്ന പരാമര്‍ശവുമായി കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തെത്തിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യ ദ്രോഹിയെന്ന് വിളിക്കുന്ന തരത്തില്‍ വരെ വാര്‍ത്ത വന്നു.സൈന്യത്തിന്റെ ധീരത ചോദ്യം ചെയ്യുകയാണ് ദിഗ് വിജയ് സിംഗെന്ന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആരോപിച്ചതിന് പിന്നാലെയാണ് വെല്ലുവിളി. വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദിയില്‍ നടത്തിയ ട്വീറ്റുകള്‍ക്കിടെയാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് ദിഗ്‌വിജയ് സിംഗ് വിശേഷിപ്പിച്ചത്.
ബിന്‍ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിച്ച വ്യക്തിയാണ് ഇന്ന് പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് വിശ്വാസിക്കാന്‍ ബുദ്ധിമുട്ടുള്ള കുറച്ചു പേര്‍ രാജ്യത്തുണ്ട് . മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കിയ വ്യക്തിയാണ് എന്ന് പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.'ദശകങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചവരാണ് ഇന്ന് നമ്മുടെ സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് മദ്ധ്യപ്രദേശില്‍ നിന്നുള്ള നിന്നുള്ള നേതാവ്. അദ്ദേഹം ഇന്ന് പറഞ്ഞു പുല്‍വാമ ഭീകരാക്രമണം അപകടമായിരുന്നുവെന്ന്. ശരിക്കും അത് അപകടമായിരുന്നോ? ഇതാണ് അവരുടെ മനോഭാവം' അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















