വീണ്ടും അമ്പരിപ്പിച്ച് മോദി; അവര്‍ പോര്‍വിമാനങ്ങള്‍ പറത്തുന്നു; ലോകം കീഴടക്കുന്നു: വനിതാ ദിനത്തില്‍ പ്രശംസയുമായി പ്രധാനമന്ത്രിയെത്തിയപ്പോള്‍ അത് ഒര് പുതിയ ആദരമായി

അവര്‍ പോര്‍വിമാനങ്ങള്‍ പറത്തുന്നു. ലോകം കീഴടക്കുന്നു: വനിതാ ദിനത്തില്‍ പ്രശംസയുമായി പ്രധാനമന്ത്രിയെത്തിയപ്പോള്‍ അത് ഒര് പുതിയ ആദരമായി. രാജ്യത്തെ എല്ലാ വനിതകള്‍ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാര്‍ക്കും സേേഹാദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വനിതകള്‍ക്കുള്ളത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു.
സൈന്യത്തിന്റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ സ്ത്രീകളെയും പ്രചോദിപ്പിക്കുകയാണ്. തങ്ങള്‍ക്കും രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയങ്ങള്‍. രാജ്യത്തെ ധീരരായ വനിതകള്‍ ഇന്ന് പോര്‍വിമാനങ്ങള്‍ പറത്തുകയും ലോകം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്റെ, അപകര്‍ഷതയുടെ, സംശയത്തിന്റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറയാന്‍. ആ ദിനത്തില്‍ തന്നെ വനിതാ ദിനത്തില്‍ പ്രശംസയുമായി പ്രധാനമന്ത്രിയെത്തിയപ്പോള്‍ അത് ഒര് പുതിയ ആദരമായി. രാജ്യത്തെ എല്ലാ വനിതകള്‍ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോള്‍ അത് ഇന്ത്യയിലെ ഓരോ സ്ത്രീകള്‍ക്കുമുള്ള വലിയ ആദരം കൂടിയാണ്. ഭാരതമിന്ന് ജീവിക്കുന്നത് , സുരക്ഷിതത്വത്തോടെ മുന്നോട്ട് പോകുന്നത് ആയിരക്കണക്കിന് അമ്മമാരുടെ , ഭാര്യമാരുടെ , സഹോദരിമാരുടെ , പുത്രിമാരുടെ ജ്വലിക്കുന്ന ത്യാഗത്തിന്റെ കരുത്തിലാണ്. ഈ വനിത ദിനം നമുക്ക് വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബത്തിനായി സമര്‍പ്പിക്കാം. അവര്‍ക്കൊപ്പം നാമുണ്ടെന്ന് ഉറക്കെപ്പറയാം ധീരജവാന്മാര്‍ക്കൊരു സ്മരണാഞ്ജലി തീര്‍ക്കാം. നമുക്ക് വേണ്ടിയാണ് അവരുടെ സന്തോഷങ്ങളും സ്വപ്നങ്ങളും ബലികഴിക്കപ്പെട്ടത് അവര്‍ക്കുള്ള വലിയ ആദരമായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ.
https://www.facebook.com/Malayalivartha





















