ജമ്മുവിലെ ബഡ്ഗാമില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി, ഇന്നലെ വൈകിട്ടോടെയാണ് സംഭവം , തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ജമ്മുവിലെ ബഡ്ഗാമില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അവധിക്ക് വീട്ടില്‍ വന്ന ജവാനെയാണ് ഭീകരന്‍ തട്ടിക്കൊണ്ടു പോയത്. ഇതിനു മുന്‍പും സമാന രീതിയിലുള്ള തട്ടിക്കൊണ്ടു പോകല്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവരെ എല്ലാം കൊലപ്പെടുത്തുകയാണുണ്ടായത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്റ്‌റി യൂണിറ്റിലെ മുഹമ്മദ് യാസീനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുകാര്‍ ഭയന്നിരിക്കുകയാണ്
ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്റ്‌റി യൂണിറ്റിലെ മുഹമ്മദ് യാസീനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം . അവധിക്ക് നാട്ടിലെത്തിയതായിരുന്നു യാസീന്‍. ഖാസിപോരയിലെ വീട്ടീല്‍ നിന്നാണ് ഭീകരര്‍ യാസീനെ കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
പൊലീസും സൈനികരും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സൈനികരോട് ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു . കഴിഞ്ഞ വര്‍ഷം ജൂണില്‍ സമാനമായ രീതിയില്‍ ഔറംഗസേബ് എന്ന സൈനികനെ തട്ടിക്കൊണ്ട് പോയതിന് ശേഷം ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സൈനികനാണ് മുഹമ്മദ് യാസീന്‍. കഴിഞ്ഞ ആഴ്ച അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലേയ്ക്കാണ് മുഹമ്മദ് യാസീനെ കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. സൈന്യവും പ്രത്യേക ദൗത്യ സംഘവും മേഖലയില്‍ തിരച്ചില്‍ നടത്തിവരികയാണ്.
രാജസ്ഥാനില്‍ ഇന്നലെ നമുക്കൊരു മിഗ്21 നഷ്ടമായിരുന്നു. ബിക്കാനീറിലാണ് വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം പക്ഷിയിടിച്ച് തകര്‍ന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനായി പറന്നുയര്‍ന്നയുടന്‍ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചിരുന്നു.
ബിക്കാനീറിലെ ശോഭാ സര്‍ കി ധാനി ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്ന് പാരച്യൂട്ടില്‍ പൈലറ്റ് പുറത്തേക്ക് (ഇജക്ട്) ചാടി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറിന് കാരണം പക്ഷിയിടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും പ്രതിരോധ വക്താവ് അറിയിച്ചു.
പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണതോടെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായത്.
https://www.facebook.com/Malayalivartha





















