തന്റെ സ്വർണം മോഷ്ടിച്ച കാമുകനെ തൂണിൽ ജീവനോടെ നിർത്തി കോൺക്രീറ്റിട്ടു; കാമുകി ക്വട്ടേഷൻ നൽകിയത് ‘സിസിലിയൻ മാഫിയ’ ക്ക്

സ്വർണം മോഷ്ടിച്ച് കടന്നികളഞ്ഞാൽ കള്ളനാണോ കാമുകനാണോ എന്നതൊന്നും വ്യത്യാസമില്ല. കാമുകനെ വകവരുത്താൻ കാമുകി ഏർപ്പാടാക്കിയത് സിലിക്കൺ മാഫിയയിൽ നിന്നുള്ള കൊലയാളി സംഘത്തെ . സിസിലിയൻ കൊലയാളികൾ ഈ മനുഷ്യനെ ജീവനോടെ ഒരു തൂണില്‍ കോൺക്രീറ്റ് ചെയ്തു. പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്
അൽബേനിയയിൽ നിന്നുള്ള ലാമാജി ആസ്ട്രിഡ് എന്ന 41കാരനാണ് കോൺക്രീറ്റ് ചെയ്യപ്പെട്ട ഹതഭാഗ്യൻ .
2013 മുതൽ ഇയാളെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിൽ ഇറ്റലിയിലെ സിസിലിയിൽ മാഫിയാ വിരുദ്ധ അന്വേഷകരാണ് ഈ കേസ് തെളിയിച്ചത്. സെനഗോയിലെ ഒരു വീട്ടിലെ തൂണില്‍ ലാമാജിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊല നടത്തിയത് നാല് സിസിലിയൻ കൊലയാളികൾ ചേർന്നാണ് എന്നാണു തെളിഞ്ഞത് . കാൽറ്റാനിസ്സെറ്റയിലെ റീസിയിലുള്ള ഒരു വൻ മാഫിയാ ‘ഫാമിലി’യിലെ കൊലയാളികളാണ് ഇവരെന്നാണ് വിവരം. കൊലപാതകത്തിനും മൃതദേഹം ഒളിപ്പിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
ക്വൊട്ടേഷൻ നൽകിയ സ്ത്രീ ഇതിനിടെ രാജ്യം വിടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്തു.
ഈ സ്ത്രീയുടെ സ്വർണം കാമുകൻ മോഷ്ടിച്ചതു ക്ഷമിക്കാൻ ആകാതെ ഇവർ റീസി മാഫിയയുമായി ബന്ധപ്പെടുകയായിരുന്നത്രെ. . മാഫിയ തലവൻ കൊലയ്ക്ക് സമ്മതിക്കുകയും വടക്കൻ ഇറ്റലിയിലേക്ക് ഇവരെത്തി കൊല നടത്തുകയുമായിരുന്നു.
തൂണിൽ അവശേഷിച്ചിരുന്നതു ലാമാജിയുടെ വസ്ത്രങ്ങൾ മാത്രമായിരുന്നു. ഇത് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സിസിലിയൻ മാഫിയ ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള സംഘടിത കുറ്റവാളി സംഘങ്ങളാണ് .കോസ നോസ്ട്ര എന്നും അറിയപ്പെടുന്നു.
പല സംഘങ്ങളാണെങ്കിലും ഇവർക്ക് പൊതുവായ പെരുമാറ്റച്ചട്ടങ്ങളും സംഘടനാ രീതികളുമുണ്ട്. പൊലീസ് ഓഫീസർമാർ, ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാകാൻ പാടില്ലെന്ന കർശന നിയമം ഉണ്ട്. . 16 വയസ്സു മുതലുള്ളവർക്കാണ് സംഘടനകൾ പ്രവേശനം നൽകുക. ഓരോ സംഘവും അറിയപ്പെടുന്നത് ഫാമിലി, ഗോത്രം തുടങ്ങിയ പേരുകളിലാണ്.
ഓരോ പ്രദേശത്തും ഇവരിലോരോ സംഘവും ആധിപത്യം സ്ഥാപിച്ചിരിക്കും. അവിടുത്തെ കാര്യങ്ങളിൽ ഇവർക്കായിരിക്കും അന്തിമ തീരുമാനം. പരമാധികാരമുള്ള ഈ പ്രദേശങ്ങളിലോരോന്നിലും ഇതര സംഘങ്ങൾ ഇടപെടരുതെന്നത് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. കാനഡ, യുഎസ് എന്നിവിടങ്ങളിലും ഈ സംഘങ്ങൾക്ക് വേരുകളുണ്ട്.
അധികാരവർഗത്തിന്റെ ഉന്നതങ്ങളിലുള്ളവർക്ക് ഈ മാഫിയയുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഉദാഹരണത്തിന് ഏഴുതവണ പ്രധാനമന്ത്രിയായിട്ടുള്ള ഗ്വില്ലോ ആൻഡ്രിയോട്ടിക്ക് സിസിലിയന്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തെളിയിക്കപ്പെട്ടിരുന്നു.ഇക്കാരണത്താൽ തന്നെ ഇവരെ തകർക്കുക എന്നത് സർക്കാർ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്. .
സിസിലിയക്കാരായ പുരുഷന്മാർക്കു മാത്രമാണ് ഈ ‘ഫാമിലി’കളിലേക്ക് പ്രവേശനം കിട്ടുക.സിസിലിയൻ മാഫിയയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളിൽ ഒരാളായിരുന്ന ടോട്ടോ. നൂറ്റമ്പതിലേറേ കൊലപാതകങ്ങളിൽ പ്രതിയായിരുന്നു. 26 ജീവപര്യന്ത തടവുകളിൽ ശിക്ഷ അനുഭവിച്ച ഇയാൾ 2017 ൽ ആണ് മരിച്ചത് .
https://www.facebook.com/Malayalivartha





















