പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്; പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 'മേം ഭി ചൗക്കീദാര്‍' എന്ന പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മേം ഭി ചൗക്കീദാര്‍ എന്ന പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്. കോൺഗ്രസ്സ് ഉയർത്തിയ ചൗക്കീദാര്‍ചോര്‍ ഹെ എന്ന പ്രചാരണത്തിന് എതിരെയാണ് ബിജെപിയുടെ പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ ശനിയാഴ്ച രാവിലെയാണ് മേം ഭി ചൗക്കീദാര്‍ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തത്. പുതിയ പ്രചരണവീഡിയോ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റിൽ പറത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
സാമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാൻ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ് നിങ്ങളുടെ കാവൽക്കാരനായ ഞാൻ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാൻ ഒറ്റയ്ക്കല്ല. ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു മോദി ട്വീറ്റ് ചെയ്തു. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങൾ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. റഫാല്‍ കരാറിലെ ക്രമക്കേടുകള്‍ മുൻനിർത്തി രാഹുല്‍ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽകാരൻ കള്ളനാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. കാവല്‍ക്കാരൻ മോഷണവും സാധ്യമാണ് എന്ന ടാഗോടു കൂടി മോദിയും അനില്‍അംബാനിയും ചേര്‍്ന്നുള്ള ചിത്രവും കോണ്ഗ്രസ് ട്വിറ്ററില്‍പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















