ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേടുന്നു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് വീണ്ടും കത്ത് നല്‍കിയ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. ഇന്ന് വൈകീട്ട് എം.എല്‍.എമാരുടെ യോഗം വിളിച്ചുണ്ട്.എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി തുടങ്ങിയ സഖ്യകക്ഷികളുമായിട്ടും ബി.ജെ.പി ചര്‍ച്ചകള്‍ നടത്തും.
ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്നംഗങ്ങളും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും മനോഹര്‍ പരീക്കറെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.40 അംഗ നിയമസഭയില്‍ 14 എം.എല്‍.എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. മാപ്‌സ എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി.
"
https://www.facebook.com/Malayalivartha





















