ഷായുടെ തന്ത്രം എതിരാളികള്‍ക്ക് പേടി... മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ ആത്മബന്ധം പ്രധാനമന്ത്രിയായപ്പോഴും തുടരുന്നു; പ്രതിസന്ധിയില്‍ മോഡിയുടെ വലംകൈയ്യായി നില്‍ക്കുന്ന അമരക്കാന്‍ ബി.ജെ.പിയുടെ ചാണക്യന്‍ തന്നെയാണ്...

ബിജെപിയുടെ അമരക്കാരന്‍ അമിത് ഷാ വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ്. എതിര്‍പ്പുകള്‍ അവഗണിച്ചും അതിനേക്കാള്‍ ശക്തമായി പ്രതികരിച്ചുമാണ് അമിത്ഷാ ഭരണകക്ഷി പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ സന്തത സഹചാരിയായാണ് അമിത്ഷായെ എപ്പോഴും അറിയപ്പെടുന്നത്. നരേന്ദ്രമോഡിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പോലും അമിത്ഷായുടെ ആത്മാര്‍ത്ഥതയുണ്ടെന്ന് ബിജെപി നേതാക്കള്‍ പോലും വിലയിരുത്തുന്നുണ്ട്.
രാജ്യ ഭരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അന്തിമ വാക്കെങ്കില്‍ ബി.ജെ.പിയില്‍ അവസാന വാക്ക് അമിത് ഷായാണ്. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് ആറുമാസം മുമ്പുവരെ ഗുജറാത്തിന് പുറത്ത് അധികമാര്‍ക്കും അറിയില്ലായിരുന്ന അമിത്ഷാ അധികാരത്തിന്റെ സോപാനത്തിലേക്ക് നടന്നു കയറിയത് മുള്ളുകള്‍ നിറഞ്ഞ വഴികളിലൂടെയാണ്..
യു.പി.എ ഭരണകാലത്ത് സൊഹറാബുദ്ദീന്‍ കേസില്‍ മൂന്ന് മാസം ജയിലിലില്‍ കഴിഞ്ഞതിന് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതി അമിത്ഷായ്ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍, അടുത്ത ദിവസം സി.ബി.ഐ നല്‍കിയ ഹര്‍ജി ഷായെ ഗുജറാത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുതെന്നായിരുന്നു. ഈ ഹര്‍ജി അനുവദിക്കപ്പെട്ടതോടെ ഷാ കുടുംബസമേതം ഡല്‍ഹിയിലെ ഗുജറാത്ത് ഭവനിലേക്ക് താമസം മാറ്രി.
പിഴയ്ക്കാത്ത തന്ത്രങ്ങളും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ടും എതിരാളികളുടെ മുനയൊടിക്കുന്ന ഷാ രാഷ്ട്രീയത്തിലെ ചാണക്യനായാണ് അറിയപ്പെടുന്നത്. അഹമ്മദാബാദിലെ ബി.ജെ.പി വാര്‍ഡ് സെക്രട്ടറിയായാണ് ബി.ജെ.പിയില്‍ തുടക്കം. തന്റെ ഗുരുവായ നരേന്ദ്രമോദി ആര്‍.എസ്.എസില്‍ നിന്ന് ബി.ജെ.പിയില്‍ എത്തുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്ബ് 1986ലാണ് അമിത്ഷാ പാര്‍ട്ടിയില്‍ എത്തുന്നത്.
1983ല്‍ എ.ബി.വി.പി പ്രവര്‍ത്തകനായാണ് പൊതു രംഗത്ത് തുടക്കം. പി.വി.സി പൈപ്പിന്റെ ബിസിനസ് നടത്തുന്ന കുടുംബത്തിലെ അംഗമായ ഷാ പോളിമര്‍ കെമിസ്ട്രിയിലാണ് ബിരുദം നേടിയത്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ മെഹ്‌സാനയിലെ ആര്‍.എസ്.എസ് ശാഖയിലൂടെയാണ് സംഘ പരിവാറിലേക്ക് വരുന്നത്. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായിരിക്കെ 96ല്‍ മോദിയെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിട്ടപ്പോള്‍ ഗുജറാത്തില്‍ മോദിയുടെ സ്വന്തം ആളായിരുന്നത് അമിത്ഷാ ആയിരുന്നു.
2001ല്‍ ഗുജറാത്തില്‍ തിരികെയെത്തി മോദി മുഖ്യമന്ത്രിയായതോടെ ഷാ ഭരണത്തിലും പാര്‍ട്ടിയിലും കരുത്തനായി. 2014ല്‍ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിന് തൊട്ടുമുമ്ബ് അമിത് ഷാ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയായി. 80 ല്‍ 73 സീറ്രാണ് ഷാ യു.പിയില്‍ ബി.ജെ.പിക്ക് നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പിന് ശേഷം രാജ്‌നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ അടുത്ത ബി.ജെ.പി പ്രസിഡന്റ് ആരാകണമെന്ന ചോദ്യം ഉയര്‍ന്നു.
ദേശീയ നേതൃനിരയില്‍ മൂന്നുമാസം പോലുമാകാത്ത അമിത് ഷാ പ്രസിഡന്റാകുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമായിരുന്നു. പ്രത്യേകിച്ചും മോദിയും ഷായും ഗുജറാത്തില്‍ നിന്നായ സ്ഥിതിക്ക്. എന്നാല്‍ എല്ലാ സംശയങ്ങളെയും അസ്ഥാനത്താക്കി ഷാ ബി.ജെ.പി യുടെ പ്രസിഡന്റായി. പിന്നീടങ്ങോട്ട് അമിത് ഷായുടെ തന്ത്രങ്ങള്‍ രാജ്യം കണ്ടു. ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഒറ്റയ്‌ക്കോ അല്ലാതെയോ ഭരണം പിടിച്ചു. ഇപ്പോള്‍ വിശ്രമമില്ലാത്ത ഓട്ടം. കേന്ദ്രത്തില്‍ മോദിയുടെ തുടര്‍ഭരണമാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha





















