പുരുഷന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ച് യുവതികൾ... വധുവിന് താലി കെട്ടുന്ന പതിവ് പൊളിച്ചടുക്കിയ യുവതികളെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പുരുഷന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചിരിക്കുകയാണ് രണ്ട് യുവതികള്‍. സംഭവം കര്ണാടകയിലാണ്. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ രണ്ട് യുവതികളാണ് വിവാഹ ദിവസം ഭര്‍ത്തക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചത്. അമിത്-പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്ബതികള്‍. വ്യത്യസ്തസമുദായത്തില്‍ പെടുന്ന ഇവര്‍ രണ്ടുപേരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്. തിങ്കളാഴ്ചയായിരുന്നു വിവാഹം. രണ്ടാമത്തെ ദമ്ബദികള്‍ പ്രഭുരാജും-അങ്കിതയുമാണ്. ഈ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങള്‍ ഇരുവിവാഹത്തിലും പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha





















