കോൺഗ്രസ്സിൽ നിന്നും ബിജെപി യിലേയ്ക്ക് കുത്തൊഴുക്ക്; ടോം വടക്കന് പിന്നാലെ കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്‌റ ബിജെപിയിലേയ്ക്ക്

ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോർട്ടുകൾ. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയായ പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍വെച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും ബെഹ്‌റ അംഗത്വം സ്വീകരിച്ചു.
തെരഞ്ഞെടുപ്പടുക്കുന്തോറും നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് സീറ്റ് മോഹിച്ച് ബിജെപിയില്‍ ചേക്കേറുന്നത്. എണ്‍പതിലധികം കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ അടുത്തിടെ അംഗത്വമെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന ടോം വടക്കന്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















