അക്കാര്യത്തിലും മോദിയെ വെല്ലാന്‍ ആരുമില്ല; 'മേം ഭീ ചൗകീധാര്‍' പ്രചാരണത്തിന് വൻ ജനപിന്തുണ

കാവല്ക്കാരന് കള്ളനാണെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച അതെ,? ഞാന്‍ കാവല്‍ക്കാരന്‍ തന്നെ എന്നര്‍ത്ഥമുള്ള മേം ഭീ ചൗകീധാര്‍ എന്ന പ്രചാരണത്തിന് വന്‍ ജനപിന്തുണ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് 'മേം ഭി ചൗക്കീദാര്‍' എന്ന പുതിയ ടാഗ് ലൈനോടെ ഇന്നലെ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്‍ഡിംഗ് ആയി മാറുകയും ചെയ്തു. 50,000 പേരാണ് ട്വീറ്റിന് ഇഷ്ടം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ നരേന്ദ്ര മോദിയെന്ന തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ നരേന്ദ്ര മോദിയെന്ന് മാറ്റി പ്രധാനമന്ത്രി മറ്റൊരു പടികൂടി കടന്നിരിക്കുകയാണ്. കോണ്‍ഗ്രസ് മോദിക്കു കൊടുത്ത നെഗറ്റീവ് പബ്ലിസിറ്റി ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുകയാണ്
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ ശനിയാഴ്ച രാവിലെയാണ് 'മേം ഭി ചൗക്കീദാര്‍' എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്തത്. പുതിയ പ്രചരണവീഡിയോ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഉടന്‍ തന്നെ പ്രചാരണം ഏറ്റെടുത്ത പ്രമുഖ നേതാക്കള്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്ത് രംഗത്തെത്തുന്ന ഒരു സാഹചര്യവും ഉണ്ടായി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും നിരവധി കേന്ദ്രമന്ത്രിമാരും നേതാക്കളും തങ്ങളുടെ പേര് മാറ്റി രംഗത്തെത്തി. റാഫേല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതു പരിപാടികളില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു. കാവല്‍ക്കാരന് മോഷണവും വശമുണ്ട് എന്ന ടാഗോടു കൂടി മോദിയും അനില്‍ അംബാനിയും ചേര്‍ന്നുള്ള ചിത്രവും കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് തിരഞ്ഞെടുപ്പില്‍ മോദി ആയുധമാക്കിയിരിക്കുന്നത്. പുതിയ പ്രചരണ സംവിധാനം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ജെപി നഡ്ഡ, ഹര്‍ഷ്വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പേരിന് മുന്നില്‍ ചൗക്കീദാര്‍ ചേര്‍ത്തു കഴിഞ്ഞു. എല്ലാ അര്‍ഥത്തിലും ചൗക്കീദാര്‍ ചോര്‍ ഹെ എന്ന കോണ്‍ഗ്രസ് ആക്ഷേപത്തില്‍ തളരില്ല എന്നുറപ്പിച്ചിരിക്കുകയാണ് ബിജെപി എന്ന് സാരം.
റഫാല്‍ കരാറിലെ ക്രമക്കേടുകള്‍ മുന്‍നിരത്തി രാഹുല്‍ ഗാന്ധി പൊതു പരിപാടികളില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. ഇതിന് ബദലായി ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോ പുറത്തിറക്കിയതിനൊപ്പമാണ് മേം ഭി ചൗക്കീദാരെന്ന ടാഗ് ലൈന്‍ മോദി ട്വിറ്ററില്‍ കുറിച്ചത്.
'സമൂഹത്തിലെ അഴിമതിയും തിന്മയും തുടച്ചു നീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും രാജ്യപുരോഗതിക്കായി കഠിനമായി പരിശ്രമിക്കുന്ന ഓരോരുത്തരും ചൗക്കീദാറാണ്(കാവല്‍ക്കാരന്‍). നിങ്ങളുടെ കാവല്‍ക്കാരനായ ഞാന്‍ രാജ്യസേവനത്തിനായി ശക്തനായി നിലകൊള്ളുന്നു. ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ന് ഓരോ ഇന്ത്യാക്കാരനും താനൊരു ചൗക്കീദാറെന്ന് പറയുന്നു'. വീഡിയോടൊപ്പം മോദി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















