ഇന്ത്യന്‍ വ്യോമപാതയില്‍ വന്‍തിരക്ക്; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഇന്ത്യയുമായി സംഘര്‍ഷമുണ്ടായ സമയത്ത് അടച്ച വ്യോമപാത പാകിസ്താന്‍ ഇതുവരെ തുറക്കാത്തതിനാല്‍ ഇന്ത്യന്‍ വ്യോമപാതയില്‍ അനുഭവപ്പെടുന്നത് വലിയ തിരക്കാണ്. ഷെഡ്യൂള്‍ ചെയ്തതും ചെയ്യാത്തതുമായി വിമാനങ്ങളുടെ ആധിക്യം മൂലം ഇന്ത്യന്‍ വ്യോമപാതയില്‍ പലപ്പോഴും അപകടസമാനമായ സാഹചര്യമാണ് ഉണ്ടാകാറുള്ളത്.
തിരക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുംബൈ വ്യോമ പാതയില്‍ രണ്ട് അന്താരാഷ്ട്ര വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്കണ്. വിയറ്റ്നാമില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ഫ്രാന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ എത്തിഹാദ് വിമാനവുമാണ് കൂട്ടിയിടിക്കാന്‍ പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40 നാണ് സംഭവം നടന്നത്.
മുംബൈ വ്യോപാതയില്‍ 31,000 അടി ഉയരത്തിലായിരുന്ന എത്തിഹാദ് വിമാനത്തോട് 33,000 അടിയിലേക്ക് കയറാന്‍ എ.ടി.സി ആവശ്യപ്പെട്ടു. ഇപ്രകാരം വിമാനം ഉയരുന്ന സമയത്ത് 32,000 അടി ഉയരത്തിലുണ്ടായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനത്തിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മാത്രമായിരുന്നു എത്തിഹാദ് വിമാനം. നേര്‍ക്കു നേരായിരുന്നു ഇരു വിമാനങ്ങളും. ഉടന്‍ തന്നെ വിമാനങ്ങളിലെ കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം (ടി.സി.എ.എസ്) പ്രവര്‍ത്തന ക്ഷമമാകുകയും പൈലറ്റുമാര്‍ വിമാനങ്ങള്‍ മാറ്റുകയും ചെയ്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും സീനിയര്‍ എ.ടി.സി ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വിമാനങ്ങളുടെ ആധിക്യംമൂലം പലപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്നാണ് പാകിസ്താവന്‍ വ്യോമപാത അടച്ചത്. സംഘര്‍ഷത്തിന് അയവു വന്നെങ്കിലും വ്യോമപാത തുറക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതു കൊണ്ട് ഇന്ത്യന്‍ വ്യോമപാതയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏഴു പ്രാവശ്യമാണ് വ്യോമപാത തുറക്കുന്ന തിയതി പാകിസ്താന്‍ നീട്ടിയത്. തിങ്കളാഴ്ച തുറക്കുമെന്നാണ് അവസാനമായി അറിയിച്ചിരുന്നത്.
പാകിസ്താന്‍ വ്യോമപാത അടച്ചത് ഇന്ത്യയില്‍ നിന്ന് യു.എസിലേക്കും യൂറോപ്പിലേക്കുമുള്ള അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് യു.എസിലേക്കും യൂറോപ്പിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുംബൈ വഴി അറബിക്കടല്‍ കടന്ന് യി.എ.ഇ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്ധനം നിറയ്ക്കുന്നതിനായി കൂടുതല്‍ ടെക്നിക്കല്‍ സ്റ്റോപ്പുകള്‍ ആവശ്യമായി വരുന്നുണ്ട്. പല സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുമുണ്ട്.
തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മറ്റ് അന്താരാഷ്ട്ര വിമാനങ്ങളും ഈ പാത പിന്തുടരുന്നതിനാലാണ് മുംബൈ വ്യോമപാതയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha





















