പ്രിയങ്ക ഗാന്ധിയുടെ യാത്ര ആരും സഞ്ചരിക്കാത്ത വഴികളിലൂടെ... പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സഞ്ചരിക്കുന്ന വഴികള്‍ ഉറ്റുനോക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായവതിയും

ആരും സഞ്ചരിക്കാത്ത വഴികളിലൂടെയല്ലെങ്കിലും അധികം കോണ്‍ഗ്രസ് നേതാക്കളൊന്നും സഞ്ചരിക്കാത്ത ഇടങ്ങളിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ യാത്ര. അതുകൊണ്ടാണ് പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സഞ്ചരിക്കുന്ന വഴികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായവതിയുമൊക്കെ ഉറ്റുനോക്കുന്നത്.
കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായശേഷം രണ്ടാമതും സംസ്ഥാനത്തെത്തിയ പ്രിയങ്ക അനുയായികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും നല്‍കിയ ആവേശം ചെറുതല്ല. പ്രധാനസന്ദര്‍ശനോദ്ദേശ്യമായ ഗംഗാനദീയാത്ര ബുധനാഴ്ച തുടങ്ങും. പ്രയാഗ് രാജില്‍നിന്ന് വാരാണസിവരെയാണ് യാത്ര. ഇതില്‍ 140 കിലോമീറ്റര്‍ ബോട്ടിലാണ് പര്യടനം.
ഞായറാഴ്ച ലഖ്‌നൗവിലെത്തിയ പ്രിയങ്ക യോഗി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്ന സംഘങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. യാത്രയിലുടനീളം ജനാഭിപ്രായം തേടി സംസ്ഥാന രാഷ്ട്രീയത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തുറന്ന കത്തും പ്രിയങ്ക പുറത്തുവിട്ടു. വിശുദ്ധനദിയായ ഗംഗയിലൂടെ ഞാന്‍ എത്തും. ജലമാര്‍ഗവും ബസിലും തീവണ്ടിയിലും നടന്നും ഞാന്‍ വരികയാണ്. സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ് ഗംഗ. അത് ഗംഗയമുന സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഗംഗയ്ക്ക്&്വംിഷ; വിവേചനമില്ല. ഈ ആത്മീയഭൂമിയുമായി എനിക്ക് നേരിട്ട് ബന്ധമുണ്ട്. നിങ്ങളുടെ വേദനകള്‍ അറിയാതെ രാഷ്ട്രീയമാറ്റം സാധ്യമല്ല. അതുകൊണ്ടാണ്&്വംിഷ; നിങ്ങളുടെ വാതില്‍പ്പടിയില്‍ ആത്മാര്‍ഥമായ സംഭാഷണത്തിന് ഞാന്‍ എത്തുന്നത്&ൃറൂൗീ;പാര്‍ട്ടിയുടെ കാലാളാണ് താനെന്നും പ്രിയങ്ക പറയുന്നു.
2014ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വാഗ്ദാനം ചെയ്ത ഗംഗാ ശുദ്ധീകരണം പ്രിയങ്ക യാത്രയില്‍ ചര്‍ച്ചയാക്കുമെന്നാണ് കരുതുന്നത്. ഗംഗാതീരത്ത് താമസിക്കുന്ന പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ ജനവിഭാഗങ്ങളെ യാത്രയില്‍ അവര്‍ കാണും.
ഹോളി ആഘോഷത്തലേന്ന് മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് യാത്ര സമാപിക്കുക. ക്ഷേത്രദര്‍ശനം, നെയ്ത്തുകാരുമായി സംവാദം തുടങ്ങിയവയും ഉണ്ടാവും. ഹോളി ആഘോഷത്തിലും പങ്കെടുക്കും. യു.പി.യുടെ മകളായ പ്രിയങ്കയെ കാണാനും കേള്‍ക്കാനും ജനങ്ങള്‍ ആവേശത്തിലാണെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുരേന്ദ്ര സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha





















