പാകിസ്ഥാന് ശക്തമായ താക്കീതുമായി അമേരിക്ക, ഇന്ത്യക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന് വന്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവരും, തെരഞ്ഞെടുപ്പ് അടുക്കവേ അമേരിക്കയുടെ വലിയ പിന്തുണ ഇന്ത്യയ്ക്കു ആശ്വാസമാകുന്നു

അതിര്‍ത്തിയില്‍ ഇപ്പോഴും പാക്ക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായ തിരിച്ചടിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇനി എന്തെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാല്‍ പാകിസ്ഥാന് വന്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തിയിരിക്കുകയാണ്. ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പാകിസ്താനോട് അമേരിക്ക ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. അത് പാകിസ്ഥാന് ചിന്തിക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള പ്രഹരമായിരിക്കും
ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും ജെയ്‌ഷെ മുഹമ്മദിനും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത് കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മേഖലയില്‍ സംഘര്‍ഷസാധ്യത ഇല്ലാതാകും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇത്തരം ഭീകരസംഘടനകള്‍ക്കെതിരെ മതിയായ നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കാതിരിക്കുകയും ഇന്ത്യക്കു നേരെ ഇനിയും ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍ അത് പാകിസ്താന് വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് കാരണമാകും. അത് ഇരു രാജ്യങ്ങള്‍ക്കും ദോഷകരമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈയടുത്ത് ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ചില പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില ഭീകരസംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ഭീകരവാദത്തിനെതിരെ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ തുടരുന്നു. അതിര്‍ത്തി പ്രദേശത്തായി പാകിസ്ഥാന്‍ വന്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നതായി സൈന്യം സൂചന നല്‍കുന്നു . അമേരിക്കന്‍ നിര്‍മ്മിത എഫ്.16 വിമാനങ്ങളുടെ ഒരു സ്‌ക്രാഡനെ വിന്യസിച്ചതായി ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതിനെ പിന്‍വലിച്ച് ചൈനീസ് നിര്‍മ്മിത വിമാനങ്ങള്‍ അതിര്‍ത്തിക്കടുത്തുള്ള സൈനിക ബേസില്‍ വിന്യസിച്ചിരിക്കുകയാണിപ്പോള്‍. ചൈനയുടെ അത്യാധുനിക ആളില്ലാവിമാനങ്ങളും ഇക്കൂട്ടത്തിലുള്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം നടത്തുന്നതിനോടൊപ്പം വേണ്ടിവന്നാല്‍ ആയുധ പ്രയോഗവും നടത്താന്‍ ഇവയ്ക്ക് ശേഷിയുണ്ട്. അടുത്തിടെ നിരീക്ഷണത്തിനായി നിരവധി ഡ്രോണുകളാണ് അതിര്‍ത്തി കടന്നെത്തിയത്. എന്നാല്‍ ഇവയില്‍ മിക്കവയും ഇന്ത്യന്‍ സൈന്യം വെടിവച്ചിടുകയായിരുന്നു.
ബലാക്കോട്ട് ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ ദിവസങ്ങളില്‍ രാജസ്ഥാന്‍,ഗുജറാത്ത് അതിര്‍ത്തികളില്‍ പാക് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആയുധങ്ങള്‍ വഹിക്കാനാവുന്ന ഡ്രോണുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചെറിയ മിസൈലുകളും ലേസര്‍ ബോംബുകളും വഹിക്കാന്‍ ചൈനയില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ ഡ്രോണുകള്‍ക്ക് സാധിക്കും. കഴിഞ്ഞ ഒക്ടോബറില്‍ ചൈനയില്‍ നിന്ന് 48 വിംഗ് ലൂംഗ് ഡ്രോണുകള്‍ പാകിസ്ഥാന്‍ വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha





















