ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണയും നേര്‍ച്ചക്കൊഴി എന്നപോലെ രാഹുലിനെതിരെ സ്മൃതി ഇറാനിയെ രംഗത്തിറക്കി ബിജെപി, പൊളിച്ചടുക്കുമെന്ന് കോണ്‍ഗ്രസ്

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണയും നേര്‍ച്ചക്കൊഴി എന്നപോലെ രാഹുലിനെതിരെ ബിജെപി സ്മൃതി ഇറാനിയെ തന്നെയാണ് രംഗത്തിറക്കിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുലിനെതിരെ മത്സരിച്ച സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിന് പരാജയപ്പെട്ടിരുന്നു. എങ്കിലും പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തിലെ ലീഡ് കുറയ്ക്കാന്‍ സ്മൃതി അന്ന് ഇറാനിക്ക് കഴിഞ്ഞിരുന്നു. അതിന് മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ പഴയ നേതാവല്ല ഇന്ത്യ മുഴുവന്‍ കത്തിനിക്കുന്ന നേതാവാണ്. ഇനി എന്തു പണിപ്പെട്ടാലും സ്മൃതിക്ക് രാഹുലിനെ പൂട്ടാന്‍ കഴിയില്ല എന്ന വിലയിരുത്തലുകളാണ് വരുന്നത്.
അമേത്തി ഇക്കുറി കടുത്ത പോരാട്ടമാകും അരങ്ങേറുക . സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് സ്മൃതി ഇറാനി പറയുമ്പോഴും അവിടെ ജയിക്കുക എന്നത് ദുഷ്‌കരമാണെന്ന് സ്മൃതിക്ക് നന്നായി അറിയാം. അമേത്തിയില്‍ താമര വിരിയുമെന്നും ചരിത്രം സൃഷ്ടിക്കുമെന്നുമാണ് സ്മൃതി ട്വീറ്റ് ചെയ്തത്. അമേത്തിയില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവര്‍ക്ക് പ്രത്യേകം നന്ദിയും സ്മൃതി ഇറാനി പറഞ്ഞു. ഇത് ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പട്ടിക ഇന്നലെയാണ് ബിജെപി പുറത്തുവിട്ടത്. 184 സ്ഥാനാര്‍ഥികളെയാണ് 20 സംസ്ഥാനങ്ങളിലായി പാര്‍ട്ടി പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സ്മൃതി ഇറാനിക്ക് ഭൂരിപക്ഷം 1,07,903 വോട്ടായികുറക്കാനായെങ്കിലും ഇത്തവണ അത് കടുക്കും എന്ന് സ്മൃതിക്ക് നന്നായി അറിയാം. തോറ്റാലും ബിജെപി തന്നെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നുള്ളതിനാല്‍ സ്മൃതിക്ക് പേടിക്കണ്ട. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും കാബിനറ്റ് മന്ത്രി പദവിയും രാജ്യസഭാംഗത്വവും നല്‍കിയാണു സ്മൃതിയെ പാര്‍ട്ടി സ്വീകരിച്ചതു തന്നെ.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അടുത്ത തവണ പിടിക്കണം എന്ന ലക്ഷ്യത്തോടെ അമേഠിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണു സ്മൃതി. ഒട്ടേറെ വികസന പദ്ധതികള്‍ക്ക് അവര്‍ തുടക്കമിടുകയും ചെയ്തു. എന്നാല്‍ അതിനെക്കാള്‍ വലുതായിരുന്നു രാഹുലിന്റ വളര്‍ച്ച. എന്തായാലും രാജ്യമെങ്ങും രാഹുല്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ രാഹുലിനു വെല്ലുവിളിയുയര്‍ത്തുന്ന തീവ്രപ്രചാരണം നടത്താനാകും സമൃതി നടത്തുക.
തുടര്‍ച്ചയായ രണ്ടാംതവണയാണ് ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കുന്നത്. രാഹുലിനോട് തോറ്റെങ്കിലും നിലവില്‍ കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി.
അതേസമയം മോദി, സിറ്റിങ് സീറ്റായ വാരാണസിയില്‍ തന്നെയാണ് മല്‍സരിക്കാനിറങ്ങുന്നത്. മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറില്‍ അമിത് ഷായും ജനവിധി തേടും. എന്നാല്‍ അഡ്വാനിക്ക് മറ്റൊരു സീറ്റ് നല്‍കാന്‍ ബിജെപി തയ്യാറായിട്ടില്ല. ഇതോടെ, രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ബിജെപിയെ രാജ്യത്തെ പ്രധാന ശക്തിയാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച അഡ്വാനിയെ രാഷ്ട്രീയ മുഖ്യധാരയ്ക്കു പുറത്താക്കുകയാണ് ബിജെപി.
"
https://www.facebook.com/Malayalivartha





















