മന്ത്രിയും കോണ്ഗ്രസ് എംഎല്എയുമായ സി.എസ്. ശിവള്ളി അന്തരിച്ചു

കർണാടക മന്ത്രിയും കോണ്ഗ്രസ് എംഎല്എയുമായ സി.എസ്. ശിവള്ളി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
ധർവാഡ് ജില്ലയിലെ കുഡ്ഗോൾ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ശിവള്ളി. മൂന്ന് തവണയാണ് ശിവള്ളി കുഡ്ഗോളിൽനിന്നു നിയമസഭയിലെത്തിയത്. 1999ൽ സ്വതന്ത്രനാണ് ഗുഡ്ഗോളിൽനിന്നു അദ്ദേഹം വിജയിച്ചത്.2008 ലാണ് ശിവള്ളി കോൺഗ്രസിൽ ചേർന്നത്.
പിന്നീട് 2013ലും 2018ലും കോൺഗ്രസ് ബാനറിൽ ശിവള്ളി നിയമസഭയിലെത്തി. ധർവാഡിൽ ബഹുനില കെട്ടിടം തകർന്നപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശിവള്ളിയായിരുന്നു.
https://www.facebook.com/Malayalivartha





















