സത്യം വിനയം കൊണ്ട് പറയുവാ എനിക്ക് പ്രധാനമന്ത്രി ആകണ്ട; ബിജെപി വിരുദ്ധ ചേരിയുടെ പ്രധാനമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്

ബിജെപി വിരുദ്ധ ചേരിയുടെ പ്രധാനമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ പ്രധാനമന്ത്രിയാകും വേ്യോമാക്രമണം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. കേരളത്തില്‍ ബിജെപിക്ക് വോട്ടുചെയ്യുന്നവര്‍ പ്രളയകാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും അഖിലേഷ് പറഞ്ഞു.യുപിയില്‍ എസ്പി ബിഎസ്പി ആര്‍എല്‍ഡി സഖ്യം എഴുപതിലധികം സീറ്റ് നേടും. സഖ്യസര്‍ക്കാര്‍ ദുര്‍ബലമായിരിക്കുമെന്ന വാദം തെറ്റാണ്. യുപിയില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. താന്‍ പ്രധാനമന്ത്രിയാകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ കഴിവില്‍ വിശ്വാസക്കുറവില്ല. സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ സര്‍ക്കാര്‍ വന്നാല്‍ അമേരിക്കയെപ്പോലെ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. സഖ്യകക്ഷികളെ എങ്ങനെ പരിഗണിക്കണമെന്ന് ബിജെപിയെ കണ്ടുപഠിക്കാൻ കോൺഗ്രസ്സിന് അഖിലേഷ് യാദവിന്റെ ഉപദേശം. ബിജെപിക്ക് അധികാരത്തിൽ വരേണ്ടതുണ്ടെന്ന് അറിയാം. നിങ്ങൾ മറ്റ് പാർട്ടികളെ അംഗീകരിക്കണം. സീറ്റ് കുറയുമെന്ന ഭീതിയില്ലാതെ ബിജെപി സഖ്യകക്ഷികളെ അംഗീകരിക്കുന്നുവെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസ്സ് വലിയ പാർട്ടിയാണ്. അവർ വേണം മറ്റുപാർട്ടികളെ സഹായിക്കാനെന്നും അഖിലേഷ് യാദവ് പറയുന്നു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലേഷ് നിലപാട് വ്യക്തമാക്കിയത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയേയും ഡൽഹിൽ അരവിന്ദ് കെജ്‌രിവാളിനെയും കോൺഗ്രസ് ഉറപ്പായും പിന്തുണയ്ക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു
എങ്ങനെ സഖ്യത്തിനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന് ബിജെപി ഉദാഹരണം കാണിച്ചു തന്നിരിക്കുന്നു. ബീഹാറിൽ നല്ലൊരു മാതൃകയുണ്ട്. നോക്കു എത്ര സീറ്റുകളാണ് അവിടെ ബിജെപി ജയിച്ചിരിക്കുന്നത്. ആഴ്ചകളോളം നീണ്ട തർക്കങ്ങൾക്കൊടുവിൽ ബിജെപി നിതീഷ് കുമാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും സീറ്റുകൾ തുല്യ എണ്ണത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റുകളിൽ 22 എണ്ണത്തിൽ ബിജെപി ജയിച്ചപ്പോൾ രണ്ട് സീറ്റുകൾ മാത്രമാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന് ലഭിച്ചത്. എന്നിട്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ വിട്ടുനല്കാൻ ബിജെപി തയ്യാറായി. എപ്പോഴും കലഹത്തിലുള്ള ശിവസേനയെ കൂടെ നിർത്താൻ അവർക്ക് സാധിച്ചു. ചെറുകക്ഷികളായ അപ്നാ ദളിന് കൂടുതൽ സീറ്റുകൾ നല്കാൻ തയാറായി. ബിജെപി ഒരു വലിയ പാർട്ടിയാണ് അഖിലേഷ് യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha





















