ഭൂമിയുമായി ബന്ധപ്പെട്ട് തുടർച്ചയായ വാക്കുതർക്കം, ഒടുവിൽ ക്രൂര കൊലപാതകം; രാജസ്ഥാനിൽ നാൽപ്പത്തിയഞ്ചുകാരിയെ അയല്‍വാസി ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തി

രാജസ്ഥാനിലെ ജൊലാനയിൽ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാൽപ്പത്തിയഞ്ചുകാരിയെ ആസിഡ് കുടിപ്പിച്ചു കൊന്നു. അയല്‍വാസിയാണ് ബലമായി ആസിഡ് കുടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ലാമ്ബി ദൂഗ്രി ഗ്രാമത്തിലാണ് സംഭവം. ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയല്‍വാസിയും ഇയാളുടെ രണ്ടു സഹായികളും വീട്ടിലെത്തി യുവതിയെ ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് അവശയായ യുവതിയെ ഉടന്‍തന്നെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആറ് മാസങ്ങള്‍ക്ക് മുൻപ് ആരോപണ വിധേയരും യുവതിയും തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ യുവതിയെ മര്‍ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















