കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്ത്വം ആഘോഷമാക്കി സോഷ്യൽമീഡിയ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വയനാട്

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ട്വിറ്ററി ല്‍ വയനാട് ട്രെന്‍ഡിംഗായി. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം. എ.ഐ.സി.സി നേതൃത്വത്തിന്റെ അറിവോടെയാണ് കെ.പി.സി.സി നേതൃത്വം രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദേശീയ രാഷ്ട്രീയത്തിലും ചര്‍ച്ചയായിരിക്കുകയാണ്. ദക്ഷിണേന്ത്യ തൂത്തുവാരാന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha





















