ബി.ജെ.പി നേതാക്കള്‍ സംസാരിക്കുന്നതിനിടെ വേദി തകർന്നു വീണു; നിരവധിപേർക്ക് പരിക്ക്

യു.പിയില്‍ ബി.ജെ.പി പരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് നേതാക്കള്‍ക്ക് പരിക്ക്. യു.പിയിലെ സാംബാലില്‍ ഇന്നലെയായിരുന്നു സംഭവം. ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത ഹോളി മിലന്‍ എന്ന പരിപാടി നടന്നു കൊണ്ടിരിക്കെയാണ് സ്റ്റേജ് തകര്‍ന്നു വീണത്. ബി.ജെ.പി കിസാന്‍ മോര്‍ച്ച നേതാക്കളായ അവ്‌ദേഷ് യാദവ് ജിതന്ദ്ര സത്യ തുടങ്ങിയ നേതാക്കള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
നേതാക്കള്‍ വേദിയില്‍ നിന്ന് സംസാരിക്കുന്നതിനിടെ വേദി പൊടുന്നനെ തകര്‍ന്നു താഴെ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പാര്‍ട്ടി നേതാവിന്റെ പ്രസംഗം കഴിഞ്ഞ് വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ കൈയടിക്കുമ്ബോഴായിരുന്നു വേദി തകര്‍ന്നു വീണത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ എത്തി നേതാക്കളെ പുറത്തെത്തിച്ചു. അതേസമയം എങ്ങനെയാണ് അപകടം നടന്നതെന്ന് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha





















