വീട്ടിലെ തൊഴുത്തില്‍ നിന്ന് പാല്‍ കറക്കുകയായിരുന്ന യുവതിയെ അയല്‍വാസിയായ യുവാവും രണ്ട് സഹായികളും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിച്ചു; ശരീരം മുഴുവൻ കത്തിയെരിയുന്നപോലുള്ള വേദനയിൽ അവൾ പിടഞ്ഞെങ്കിലും അവർ വീണ്ടും വീണ്ടും അവളെ ആസിഡ് കുടിപ്പിച്ചു; ബന്ധുക്കള്‍ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു... ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ആറ് മാസങ്ങള്‍ക്ക് മുമ്ബ് ഇരുവരും തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ യുവതിയെ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസി യുവതിയെ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ തൊഴുത്തില്‍ നിന്ന് പാല്‍ കറക്കുകയായിരുന്ന യുവതിയെ അയല്‍വാസിയായ കിശനും രണ്ട് സഹായികളും ചേര്‍ന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി.
യുവതിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ ലാമ്ബി ദൂഗ്രി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. 45 വയസുകാരിയെ ആണ് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha





















