രോഗിയെയും കൊണ്ട് ചീറിപാഞ്ഞ ആംബുലന്‍സുകള്‍ നേര്‍ക്കു നേര് കൂട്ടിയിടിച്ചു... ഗര്‍ഭിണിയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്; ആംബുലന്‍സുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആംബുലന്‍സുകള്‍ നേര്‍ക്കു നേര് കൂട്ടിയിടിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ കൂട്ടിയിടിച്ചാണ് ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആംബുലന്‍സുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനത്തിന്റെയും ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
https://www.facebook.com/Malayalivartha





















