ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിവെയ്പ്പ് ; ജമ്മു കശ്മീരിൽ അതിർത്തി ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ അതിർത്തി ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാൻ വെടിവെയ്പ്പ് നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് സൈന്യത്തിന്റെ വെടിവെപ്പ് ഞായറാഴ്ച രാവിലെ വരെ നീണ്ടു നിന്നു. പരിക്കേറ്റ സൈനികന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
വ്യാഴാഴ്ച സുന്ദര്‍ബാനി മേഖലയില്‍ പാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാക് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. മാര്‍ച്ച് മാസത്തിലെ ആദ്യ മൂന്നാഴ്ചക്കിടെ മാത്രം നൂറോളം തവണയാണ് പാകിസ്താന് നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
കൂടാതെ ജമ്മുകാശ്മീരിലെ രാജൗരിയിലെ നൗഷേര സെക്ടറിലും പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയായിരുന്നു പാക് ആക്രമണം.
അതിര്‍ത്തിയില്‍ പാക് സൈനികരുടെ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജവാൻ വീരമൃത്യു വരിച്ചിരുന്നു. സുന്ദര്‍ബാനി സെക്ടറിലെ കെരിയിലെ സൈനിക പോസ്റ്റുകള്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ ജമ്മു- കശ്മീര്‍ ഉധംപുര്‍ സ്വദേശിയായ റൈഫിള്‍മാന്‍ യശ്പാലാ(24)ണു മരിച്ചത്. വെടിവയ്പിനൊപ്പം മോട്ടാര്‍ ബോംബ് ആക്രമണവും നടത്തി. ഇതേ സെക്ടറില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കരംജീത്ത് സിങ് എന്ന സൈനികന് കൊല്ലപ്പെട്ടിരുന്നു.
ഫെബ്രുവരി പതിന്നാലിന് പുല്‍വാമയില്‍ സി ആര് പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ കാശ്മീരില്‍ നിരവധി ജയ്ഷെ ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















