ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ തമ്മിൽ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചു; ഗർഭിണിയുൾപ്പടെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആംബുലന്‍സുകള്‍ തമ്മിൽ നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചു. അപകടത്തിൽ ഗർഭിണിയുൾപ്പടെ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആബുലന്‍സുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
രണ്ടു ആംബുലന്‍സുകളിലേയും ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍മാരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അപകടത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha





















