സിപിഐ ബാനറിൽ ലോക്സഭയിലേക്ക് അങ്കത്തിന് ഒരുങ്ങി കനയ്യ കുമാർ; ബിഹാറിലെ ഹെഗുസാരയില് കനയ്യ കുമാർ സ്ഥാനാര്‍ഥിയാകുമെന്ന് സിപിഐ എക്സിക്യൂട്ടിവ്

ലോക്സഭാ അങ്കത്തിന് കനയ്യ കുമാറും. ബിഹാറിലെ ഹെഗുസാരയില്നിന്നു സിപിഐ ബാനറിലാണ് ജഐന്‍യു വിദ്യാര്‍ഥി നേതാവായ കനയ്യ കുമാര്‍ ജനവിധി തേടുന്നത്. പാറ്റ്നയില്‍ നടന്ന സിപിഐയുടെ എക്സിക്യൂട്ടിവ് യോഗത്തിനുശേഷമാണ് കനയ്യ കുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
പാര്‍ട്ടി പിന്തുണയില്ലാതെ കനയ്യ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇടതുപക്ഷത്തെ മഹാസഖ്യം തഴഞ്ഞതോടെയാണ് കനയ്യ കുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സിപിഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ബെഗുസാര. കനയ്യ കുമാര്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പായതോടെ ഹെഗുസാരയില് ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് ബെഗുസാരയില്‍ എന്‍ഡിഎസ്ഥാനാര്‍ഥി. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസന് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha





















