രാജ്യത്തിന്റെ കാവല്ക്കാരന് പാവങ്ങളെയൊന്നും വേണ്ട പണക്കാരെ മാത്രം മതിയെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ കാവല്ക്കാരന് പാവങ്ങളെയൊന്നും വേണ്ടെന്നും പണക്കാരെ മാത്രം മതിയെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശില്‍ കരിന്പു കര്‍ഷകര്‍ക്ക് കുടിശിക നല്കുന്നതില് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 10,000 കോടിയോളം രൂപ ഇതുവരെ നല്‍കിയിട്ടില്ല. കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha





















