മഹാരാഷ്ട്രയിൽ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാല് മരണം; 45 ലേറെ പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പല്ഗറില് ബസ് അപകടത്തില്‍പ്പെട്ട് നാലു പേര് മരിച്ചു. 45ലേറെ പേര്‍ക്ക് പരിക്കേറ്റു. പല്‍ഗറിലെ ത്രിബകേശ്വര് പാതയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.
അമ്ബതോളം പേര് സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha





















