രാജസ്ഥാനില്‍ അജ്ഞാതരുടെ വെടിവയ്പ്പ്; ബി.ജെ.പി നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ അജ്ഞാതർ നടത്തിയ വെടിവെപ്പില്‍ ഒരു ബി.ജെ.പി നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ഝലവാര്‍ ജില്ലയില്‍ ഒരു സാമൂഹ്യ ചടങ്ങിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി ഭവാനിമന്ധി പ്രദേശത്തായിരുന്നു സംഭവം നടന്നത്.
മുന്‍ നഗരപാലിക ചെയര്‍മാനും ബി.ജെ.പി നേതാവുമായ രാംലാല്‍ ഗുജ്ജാര്‍ (58) പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. അക്രമികള്‍ അദ്ദേഹത്തെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പില്‍ ഗുജ്ജാറിനും മറ്റു മൂന്ന് പേര്‍ക്കും പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കിയതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















