പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നത്; പാകിസ്താനില്‍ പോയി മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപക്ഷെ വിജയിച്ചേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്

പാകിസ്താനില്‍ പോയി മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപക്ഷെ വിജയിച്ചേക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. പ്രതിപക്ഷത്തെ നേതാക്കളുടെ ട്വീറ്റുകള്‍ പാകിസ്താനില്‍നിന്നാണ് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അയല്‍രാജ്യത്ത് പോയി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അവര്‍ ഒരുപക്ഷെ വിജയിച്ചേക്കും. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അവസ്ഥ അതാണെന്നും റാം മാധവ് പരിഹസിച്ചു. പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ല. രാജ്യത്തെ സൈന്യത്തിനെതിരെ മോശമായ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നത്.
സൈന്യത്തെ അവര്‍ സംശയിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. രാഹുല്‍ഗാന്ധിയുടെ യോഗങ്ങളില്‍ ജനങ്ങള്‍ മോദിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നു. പ്രിയങ്ക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്. മോദി തരംഗമാണ് രാജ്യത്തുള്ളത്. തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ് പതിവ്. എന്നാല്‍ പതിവുകള്‍ തിരുത്തുന്നയാളാണ് പ്രധാനമന്ത്രി മോദിയെന്നും റാം മാധവ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha





















