കോണ്‍ഗ്രസിന്റെ മനസ് പാകിസ്താനൊപ്പം.... പാകിസ്ഥാനിലെ തെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

പാകിസ്ഥാനിലെ തെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. പാകിസ്ഥാനിലെ നവമാദ്ധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളാണ് തരംഗം. കോണ്‍ഗ്രസിന്റെ മനസ് പാകിസ്താനൊപ്പമാണെന്നും രാംമാധവ് അസാമിലെ ഗുവാഹത്തിയില്‍ പറഞ്ഞു.
പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കള്‍ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ല. രാജ്യത്തെ സൈന്യത്തിനെതിരെ മോശമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. അവര്‍ സൈന്യത്തെ അവര്‍ സംശയിക്കുന്നു.
സാധാരണ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് വിരുദ്ധമായ വികാരം ആഞ്ഞടിക്കുകയാണ് പതിവ്. എന്നാല്‍ പതിവുകള്‍ തിരുത്തുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാംമാധവ് പറഞ്ഞു.
പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനതിന് വിധേയമാക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പെണ്‍കുട്ടികളുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സുഷമസ്വരാജ് പറഞ്ഞു.
ഹോളി ആഘോഷിക്കുന്നതിനിടയിലാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റിയത്. റീന?,? രവീണ എന്നീ? പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . ഇതിന് പിന്നാലെ പ്രദേശത്തെ ഹിന്ദു മത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
തട്ടികൊണ്ട് പോയി രണ്ട് പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha





















