പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും നടി നയന്‍താരയെയും അധിക്ഷേപിച്ചു കൊണ്ടുള്ള പരാമര്‍ശം നടത്തിയ നടന് രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡു ചെയ്തു...

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസാരവത്കരിക്കുന്ന തരത്തിലും അദ്ദേഹം സംസാരിച്ചു. പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്ക്കെതിരേ രാധാ രവി കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും നടി നയന്‍താരയെയും അധിക്ഷേപിച്ചു പരാമര്‍ശം നടത്തിയ നടന് രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡു ചെയ്ത വാർത്ത പുറത്ത് വരുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്പഴകന് അറിയിച്ചു.
https://www.facebook.com/Malayalivartha





















