ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി. സെപ്റ്റംബര്‍ 30 വരെ ആറുമാസത്തേക്കാണ് നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഈ സാമ്പത്തിക വര്‍ഷം മുതല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറുമായി പാന്‍ ബന്ധിപ്പിച്ചിരിക്കണമെന്നത് ആദായനികുതി വകുപ്പ് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇത് ആറാം തവണയാണ് വ്യക്തികള്‍ക്ക് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കുന്നത്.
കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, മാര്‍ച്ച് 31നു മുന്പ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികള്‍ ആദായനികുതി വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























