ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും. പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുല്‍വാമയിലെ ലാസ്സിപുര മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവെപ്പുണ്ടായത്. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് എ.കെ47 ഉൾപ്പെടെ തോക്കുകളും സ്ഫോടനവസ്തുക്കളും കണ്ടെടുത്തു.
https://www.facebook.com/Malayalivartha























