ശത്രുരാജ്യങ്ങളെ നേരിടാന്‍ ഇന്ത്യ; എമിസാറ്റുമായി പിഎസ്എല്‍വി സി45 കുതിച്ചുയര്‍ന്നു

ചരിത്രനേട്ടവുമായി വീണ്ടും ഇന്ത്യ. എമിസാറ്റുമായി പിഎസ്എല്‍വി സി45 കുതിച്ചുയര്‍ന്നതോടെ പുതിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. പിഎസ്എല്‍വി സി45 വിക്ഷേപിച്ചതോടെ പുതിയ കരുത്ത് നേടിയിരിക്കുകയാണ്. എമിസാറ്റ് ഉള്‍പ്പടെ 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശത്രുരാജ്യങ്ങളുടെ റഡാര്‍ കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്. 436 കിലോ ഭാരമുള്ള എമിസാറ്റിനെ ഭൂമിയില്‍ നിന്ന് 749 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് പിഎസ്എല്‍വി സി45ന്റെ പ്രഥമ ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. വിക്ഷേപണം നേരില്‍ കാണുന്നതിനായി പൊതുജനങ്ങള്‍ക്ക് ഇത്തവണ സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ ഗാലറി ഒരുക്കിയിരുന്നു.
കൗടില്യ എന്ന പേരില്‍ രഹസ്യമായായിരുന്നു ഉപഗ്രഹത്തിന്റെ നിര്‍മാണം. ഡിഫന്‍സ് ഇലക്ട്രോണിക് റിസര്‍ച്ച് ലാബിലായിരുന്നു നിര്‍മാണം നടന്നത്. അതിര്‍ത്തികളില്‍ ഉള്ള ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് നല്‍കാനും കഴിയുന്ന എമിസാറ്റ് തീര്‍ത്തും പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. അമേരിക്ക, സ്വിറ്റ്‌സര്‍ലന്റ്, ലിത്വാനിയ, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ് മറ്റ് ഉപഗ്രഹങ്ങള്‍.
https://www.facebook.com/Malayalivartha























