ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് പ്രേരണകുമാരിയുടെ പുതിയ തള്ള് ഇത്തിരി കടന്ന് പോയി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് പ്രേരണകുമാരിയുടെ പുതിയ തള്ള് ഇത്തിരി കടന്ന് പോയി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പാക്കിസ്ഥാന്‍ പതാകകള്‍ വീശി അവിടെ ആഘോഷം നടക്കുകയാണെന്ന് ന്യൂസ് 18 മലയാളം ചാനലിലെ വീഡിയോ സഹിതം പ്രേരണാകുമാരി ട്വീറ്റ് ചെയ്തിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഫഌക്‌സും പച്ചനിറത്തിലുള്ള ഫഌഗും കയ്യിലേന്തി പ്രവര്‍ത്തകര്‍ ആവേശഭരിതരായി തെരുവില്‍ നില്‍ക്കുന്ന വീഡിയോയാണ് ട്വീറ്റില്‍ അറ്റാച്ച് ചെയ്തിരിക്കുന്നത്.
സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും സംഘപരിവാര്‍ സംഘടനയായ പൂര്‍വാഞ്ചല്‍ മോര്‍ച്ച ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണകുമാരിയുടെ ട്വീറ്റ് കാണുന്നവര്‍ ഒറ്റനോട്ടത്തില്‍ അത് വിശ്വസിച്ച് പോകും. എന്നാല്‍ മലയാളികളാരും അത് വിശ്വസിക്കില്ല. കാരണം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ ആഹഌദപ്രകടനമാണത്. പച്ചക്കൊടിയും ചന്ദ്രക്കലയും പാക്കിസ്ഥാന് മാത്രം സ്വന്തമാണെന്നാണ് പ്രേരണാകുമാരി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. 'ഞെട്ടിപ്പിക്കുന്നത്' എന്ന് വിശേഷിപ്പിച്ചാണ് യു.ഡി.എഫിലെ പ്രധാന ഘടകക്ഷിയായ ലീഗിന്റെ പ്രകടനദൃശ്യങ്ങള്‍ പ്രേരണാകുമാരി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്തിനാണ് വയനാട് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് മനസിലായില്ലേ എന്നും പ്രേരണാ കുമാരി ചോദിക്കുന്നു.
കേരള രാഷ്ട്രീയത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രേരണകുമാരിയുടെ ട്വീറ്റ് പലരും റീട്വീറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പലരും മുസ്്‌ലിംലീഗിന്റെ പതാകയാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ, പ്രേരണാകുമാരി തന്റെ ട്വീറ്റ് തിരുത്താനോ, പ്രതികരിക്കാനോ തയ്യാറായിട്ടില്ല. രാഹുലിന്റെ ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഹിന്ദു കാര്‍ഡ!ിറക്കി പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാമെന്നറിയുന്നു. അതിനാല്‍ പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങളുടെ അറിവോടെയാണ് അവര്‍ ഇത്തരത്തിലൊരു ട്വീറ്റ് നടത്തിയതെന്നും ആക്ഷേപമുണ്ട്. ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷനടക്കം പാക്കിസ്ഥാനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആരോപിച്ചിരുന്നു. അതിന്റെ തുര്‍ച്ചയെന്നോണം വേണം പ്രേരണാകുമാരിയുടെ ട്വീറ്റിനെ കാണാന്‍.
രാജ്യത്തിനും സൈന്യത്തിനും ഒപ്പം നില്‍ക്കാതെ, സൈന്യം കൊന്നവരുടെ കണക്ക് ചോദിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം കാവല്‍ക്കാരായ സൈന്യത്തെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. 2008ലെ മുംബയ് ഭീകരാക്രമണത്തിനെതിരെ വ്യോമ ആക്രമണം നടത്തണമെന്ന് അന്നത്തെ ചില വ്യോമസേനാ ഉന്നതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അടക്കം ആരോപിച്ചിരുന്നു. പാക്കിസ്ഥാനോട് കോണ്‍ഗ്രസിന് മൃദുസമീപനമാണെന്ന് വരുത്തി തീര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് പ്രേരണാകുമാരിയുടെ ട്വീറ്റെന്നും അറിയുന്നു.
https://www.facebook.com/Malayalivartha























