പാക് വെടിവയ്പ്പ്... പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലിങ്ങില്‍ ബി.എസ്.എഫ് ജവാനും പ്രദേശവാസിയായ ബാലികയും കൊല്ലപ്പെട്ടു

പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലിങ്ങില്‍ ബി.എസ്.എഫ് ജവാനും പ്രദേശവാസിയായ ബാലികയും കൊല്ലപ്പെട്ടു. ആറു ഭടന്മാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. മരിച്ച സൈനിക ഉദ്യോഗസ്ഥന്റെ പേരു വിവരം പുറത്തു വിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചക്കുശേഷമുണ്ടായ ആക്രമണത്തില്‍ ഷാപുര്‍ ഗ്രാമത്തില്‍ വീടിന്റെ മുറ്റത്തു വന്നു വീണു ഷെല്‍ പൊട്ടിത്തെറിച്ചാണ് അഞ്ചു വയസ്സുകാരിയായ സോബിയ മരിച്ചതെന്ന് ജില്ല അധികാരികള്‍ പറഞ്ഞു.വീട്ടിലെ മറ്റു രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.
പൂഞ്ച്, രജൗരി ജില്ലകളില്‍ തുടര്‍ച്ചയായി നാലാം ദിവസവും തുടരുന്ന പാക് ആക്രമണത്തില്‍ അതിര്‍ത്തിയോടു ചേര്‍ന്ന മൂന്നു വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. മോര്‍ട്ടാര്‍ ബോംബുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചാണ് ആക്രമണമെന്ന് സൈനിക വക്താവ് പറഞ്ഞു.രാവിലെയുണ്ടായ ആക്രമണത്തില്‍ മുഹമ്മദ് ശരീഫ് മഗ്രെ, ഹനീഫാ ബി, ഷൗക്കത്ത് ഹുസൈന്‍ എന്നീ പ്രദേശവാസികള്‍ക്കും മങ്കോട്ട് സൈനിക പോസ്റ്റിലെ കാവല്‍ക്കാരനായ ജവാനുമാണ് പരിക്കേറ്റത്
. പൂഞ്ച് ജില്ലയിലെ ഷാപുര്‍, കെര്‍നി എന്നിവിടങ്ങളിലെ നിയന്ത്രണരേഖയിലാണ് തിങ്കളാഴ്ച രാവിലെ 7.40ഓടെ രൂക്ഷമായ ആക്രമണമുണ്ടായത്. സുരക്ഷയുടെ ഭാഗമായി പ്രദേശവാസികളോട് ബങ്കറില്‍ കഴിയാനും സ്‌കൂളുകള്‍ അടച്ചിടാനും നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























