വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാന്‍ ബിജെപി, സ്മൃതി ഇറാനിയെ ഇറക്കി ജനങ്ങളെ ആവേശത്തിലാക്കാന്‍ അമിത്ഷായുടെ നിര്‍ദ്ദേശം, അമേഠിക്കു പുറമെ വയനാട്ടിലും രാഹുലിന് സ്വസ്ഥത കൊടുക്കാതെ സ്മൃതി ഇറാനി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഏറെ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു അതിനൊക്കെ വിരാമമിട്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കും എന്നുള്ള തീരുമാനം വൈകിയാണെങ്കിലും വന്നത്. ഇതിനെ സി പി എം ബി ജെ പിയും ഏറെ വിമര്‍ശനത്തോടെയാണ് വരവേറ്റത്. ഹിന്ദുക്കളെ പേടിച്ചാണ് മുസ്ലീം വോട്ടുതേടി രാഹുല്‍ വയനാട്ടില്‍ പോയത് എന്ന് പ്രധാനമന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നും ബി ജെ പിക്ക് വേണ്ടി സ്മ്യതി ഇറാനി എത്തുന്നു എന്നുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത് . ബി ജെ പിയുടെ പ്രചരണ പരിപാടികളിലെല്ലാം സ്മ്യതി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാവും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായാണ് ട്വിറ്ററിലൂടെ തുഷാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് നേരത്തേ തൃശ്ശൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന തുഷാര്‍ അങ്ങോട്ടേയ്ക്ക് മാറുന്നത്. തൃശ്ശൂര്‍ മണ്ഡലം ബി.ജെ.പി.ക്ക് വിട്ടുനല്‍കാനും തീരുമാനമായിട്ടുണ്ട്.
എന്‍.ഡി.എ. സീറ്റുധാരണ പ്രകാരം വയനാട് സീറ്റ് നേരത്തേയും ബി.ഡി.ജെ.എസിനായിരുന്നു നല്‍കിയിരുന്നത്. പാര്‍ട്ടി നേതാവ് പൈലി വാത്യാടിനെ ഇവിടെ മത്സരിപ്പിക്കാനായിരുന്നു ബി.ഡി.ജെ.എസ്. തീരുമാനം. രാഹുല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് തുഷാര്‍ വയനാട്ടിലേക്ക് മാറിയത്.
വികസനത്തോടും സാമൂഹികനീതിയോടുമുള്ള എന്‍.ഡി.എ.യുടെ പ്രതിജ്ഞാബദ്ധത പ്രതിനിധാനം ചെയ്യുന്ന കരുത്തനായ നേതാവാണ് തുഷാറെന്ന്് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. തുഷാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എന്‍.ഡി.എ. രാഷ്ട്രീയ ബദലായി വളരുമെന്നും ഷാ പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വന്തം മണ്ഡലമായ അമേഠിയിലെ ജനങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ സ്ഥാനാര്‍ഥിത്വം രാഹുല്‍ സൃഷ്ടിച്ചെടുത്തതെന്നാണ് ബിജെപി നേതാവിന്റെ പരിഹാസം
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം അവിടുത്തെ പ്രവര്‍ത്തകര്‍ ഉന്നയിച്ചുവെന്ന കാര്യം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല സ്ഥിതീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യം ആദ്യം രാഹുല്‍ തള്ളിയതായും ചില കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ ഒരു മുഖ്യസീറ്റായ വയനാട് മണ്ഡലത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാഹുല്‍ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നുമില്ല
ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്മൃതി ഇറാനിയുടെ പരിഹാസം. 'അമേഠിയിലെ ജനങ്ങള്‍ ഓടിച്ചു.. ജനങ്ങള്‍ കൈവിട്ടത് കാരണം വിവിധ സ്ഥലങ്ങളില്‍ നിന്ന് വിളിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തു... ബാഗ് രാഹുല്‍ ബാഗ് ( ഓട് രാഹുല്‍ ഓട്).. എന്ന ഹാഷ്ടാഗും ചേര്‍ത്ത് സ്മൃതി ട്വിറ്ററില്‍ കുറിച്ചു... എന്നാല്‍ സ്മൃതിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.അമേഠിയില്‍ നിന്നും പരാജയപ്പെട്ട് ഓടി.. പലതവണ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നിട്ടും എങ്ങനെയൊക്കെയോ എംപി ആയി.. സ്മൃതി ഇറാനിയെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലയും ട്വീറ്റുമായെത്തി. ചാന്ദ്‌നി ചൗകില്‍ നിന്ന് കപില്‍ സിബലിനോടും അമേഠിയില്‍ രാഹുലിനോടും മത്സരിച്ച് പരാജയപ്പെട്ട ആളാണ് സ്മൃതി.
https://www.facebook.com/Malayalivartha























