ഓഫിസ് മുറിയില്‍ എത്തി പത്തുവര്‍ഷത്തെ പക തീര്‍ത്തു, ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

പഞ്ചാബ് സ്വദേശി ഡോ.നേഹാ ഷൂറി ഡ്രഗ് ഇന്‍സ്‌പെക്ടറാണ്. മാര്‍ച്ച് 30, വെള്ളിയാഴ്ച്ച പതിവുപോലെ അവര്‍ ഓഫീസിലെത്തി. എന്നാല്‍ നേഹയുടെ ഓഫീസിലെ അവസാന ദിനമായി മാറി ആ വെള്ളിയാഴ്ച. നേഹയോടൊപ്പം അനന്തരവളായി ആറു വയസ്സുകാരിയുമുണ്ടായിരുന്നു.
നേഹ എത്തി അല്‍പം കഴിഞ്ഞപ്പോഴേക്കും ഓഫിസിലേക്ക് ഒരു യുവാവ് കടന്നുവന്നു. ചുവന്ന ജാക്കറ്റ് ധരിച്ച ഇയാള്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്തതും വെടിയുതിര്‍ത്തതും വളരെ പെട്ടെന്നായിരുന്നു. രണ്ടെണ്ണം നേഹയുടെ ദേഹത്ത് തുളച്ചുകയറി. ഒരെണ്ണം നെറ്റിയിലും, മറ്റൊന്ന് നെഞ്ചത്തും. തല്‍ക്ഷണം നേഹ ക്യാബിനില്‍ മരിച്ചുവീണു. നേഹയുടെ മൃതദേഹം നോക്കി അയാള്‍ ഹാപ്പി ഹോളി എന്ന് അട്ടഹസിച്ചു.
എന്താണ് സംഭവിച്ചതെന്ന് ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പെട്ടന്ന് മനസിലായില്ല. എങ്കിലും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബല്‍വിന്ദറെ ജീവനക്കാര്‍ തടഞ്ഞുനിറുത്തി. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ് സ്വന്തം തലയിലേക്ക് നിറയൊഴിച്ച് അയാളും മരിച്ചുവീണു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുവര്‍ഷം നീണ്ട പകയുടെ കഥ പുറത്താകുന്നത്. 2009-ല്‍ മയക്കുമരുന്ന് അടങ്ങിയ 35 തരം മരുന്നുകള്‍ ബല്‍വീന്ദറിന്റെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോറിന്റെ ഡ്രഗ്‌സ് ലൈസന്‍സ് നിഷ്‌ക്രിയമാക്കി, സ്‌റ്റോര്‍ പൂട്ടിച്ചത് ഡോക്ടര്‍ നേഹയായിരുന്നു. അന്നുതുടങ്ങിയതാണ് ബല്‍വിന്ദറിന് നേഹയോട് അടങ്ങാത്ത പക.
മാര്‍ച്ച് ഒമ്പതിന് നിയമപരമായ രീതിയില്‍ തന്നെ അയാള്‍ തോക്ക് ലൈസന്‍സ് നേടിയെടുത്തു. ഒരുമാസത്തോളം നേഹയുടെ ഓഫീസിലും പരിസരത്തും ചുറ്റിനടന്ന് വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ഒടുവില്‍ വെള്ളിയാഴ്ച ദിവസം ഓഫീസ് മുറിയിലെത്തി നേഹയോടുള്ള പക തീര്‍ത്തു.
മൂന്ന് വര്‍ഷം മുമ്പാണ് നേഹ വിവാഹിതയായത്. രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് നേഹയ്ക്ക്. പഞ്ചാബില്‍ ഇതിന് മുമ്പ് ധീരരായ പല ഉദ്യോഗസ്ഥരും മയക്കുമരുന്ന് മാഫിയയുടെ ഇരയായിട്ടുണ്ട്. അതില്‍ പുതിയ ഇരയാണ് ഡോ. നേഹാ ഷൂറി.
https://www.facebook.com/Malayalivartha























