പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; ചിത്രം ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രം ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിനിമ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌ററിസ് അടങ്ങിയ ബെഞ്ച് ഈ ആവശ്യവും തള്ളി. വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിനെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ ഹര്‍ജിക്കാരന് സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം അഭ്രപാളിയിലെത്തും. വിവേക് ഒബ്‌റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ലെജന്റ് ഗ്ലോബല്‍ സ്റ്റുഡിയോയുടെ ബാനറില്‍ സുരേഷ് ഒബ്‌റോയി, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഭൂമി, സരബ്ജിത്ത്, മേരികോം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.
"
https://www.facebook.com/Malayalivartha























