ഡിഎംകെ പ്രവര്‍ത്തകന്റെ സിമന്റ് ഗോഡൗണില്‍ 11.53 കോടിയുടെ കള്ളപ്പണം..ചാക്കുകളിലും വലിയ കടലാസ്സ് പെട്ടികളിലുമായി സൂക്ഷിച്ച നോട്ടുകെട്ടുകൾ അടങ്ങിയ പെട്ടികളുടെ മുകളിൽ വെല്ലൂർ മണ്ഡലത്തിനു കീഴിലെ വിവിധ പ്രദേശങ്ങളുടെ പേര് എഴുതിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നതിന് വേണ്ടി കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡിഎംകെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ് . ഇതേ തുടർന്ന് ഡിഎംകെ പ്രവര്‍ത്തകനായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്ന് ആദായനികുതി വകുപ്പ് 11.53 കോടി രൂപ പിടിച്ചെടുത്തു.
ഡിഎംകെ പാര്‍ട്ടി ട്രഷറര്‍ ദുരൈ മുരുഗന്റെ അടുത്ത അനുയായിയാണ് പൂഞ്ചോലൈ ശ്രീനിവാസന്‍. ദുരൈ മുരുഗന്റെ മകന്‍ കതിര്‍ ആനന്ദ് വെല്ലൂരില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
ട്രഷറർ ദുരൈമുരുഗൻ, മകനും വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥിയുമായ കതിർ ആനന്ദ്, പ്രാദേശിക നേതാക്കളായ ശ്രീനിവാസൻ, പെരുമാൾ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണു പരിശോധന നടത്തുന്നത് . കഴിഞ്ഞ 29ന് ദുരൈമുരുഗന്റെ വീട്ടിലും കതിർ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള കോളജിലും നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു
നൂറിന്റെയും ഇരുന്നൂറിന്റെയും നിരവധി നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലും ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നതിന് വേണ്ടി കൊണ്ടു വന്നതാണെന്നാണ് സൂചന. ചാക്കുകളിലും വലിയ കടലാസ്സ് പെട്ടികളിലുമായി സൂക്ഷിച്ച നോട്ടുകെട്ടുകൾ അടങ്ങിയ പെട്ടികളുടെ മുകളിൽ വെല്ലൂർ മണ്ഡലത്തിനു കീഴിലെ വിവിധ പ്രദേശങ്ങളുടെ പേര് എഴുതിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടിലുടനീളം വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി വരികയാണ് . ദുരൈ മുരുഗന്റെ പിഎ അസ്‌കര്‍ അലി, ഡിഎംകെ പ്രവര്‍ത്തകന്‍ പെരുമാള്‍ എന്നിവരുടെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കതിര്‍ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണ്.
അതേസമയം റെയ്ഡ് എത്രയും വേഗം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ആനന്ദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha























