രാജ്യ വിരുദ്ധത മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് പ്രകടനപത്രികയെ നിശിതമായി വിമര്‍ശിച്ചു ബിജെപി, ഭാരതത്തെ വിഭജിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ പുറത്തു വരുന്നതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യ വിരുദ്ധത മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് പ്രകടനപത്രികയെ നിശിതമായി വിമര്‍ശിച്ചു ബിജെപി. ഭാരതത്തെ വിഭജിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ പുറത്തു വരുന്നതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോണ്‍ഗ്രസിന്റെ കശ്മീര്‍ നയം തീരുമാനിക്കുന്നത് രാഷ്ട്രവിരുദ്ധ ശക്തികളെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പ്രകടന പത്രിക രാഷ്ട്ര സുരക്ഷയില്‍ വെള്ളം ചേര്‍ക്കുന്നതാണ്. രാജ്യദ്രോഹ കുറ്റം ചുമത്തുന്ന സെഡിഷന്‍ നിയമം എടുത്തു കളയുക വഴി കോണ്‍ഗ്രസ് രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടം നടത്തുന്ന സൈനികര്‍ക്ക് നിയമ പരിരക്ഷ നല്‍കുന്ന അഫ്‌സ്പ നിയമം പുനര്‍പരിശോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം രാജ്യസുരക്ഷയെ ബാധിക്കും. അഫ്‌സ്പ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് കശ്മീരിലെ പാക് ഭീകരര്‍ക്കെതിരെ പോരാടുന്ന സൈനികരുടെ മനോവീര്യം തകര്‍ക്കും.
ഭീകരവിരുദ്ധ നിയമത്തില്‍ ഇളവ് വരുത്തി ജിഹാദികള്‍ക്കും മാവോയിസ്റ്റ് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നെഹ്രുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ കശ്മീര്‍ നയം സമ്പൂര്‍ണ പരാജയമാണ്. 2020 ല്‍ കശ്മീരിന് പ്രത്യേകമായി പ്രധാനമന്ത്രിയും പ്രസിഡന്റും വരുമെന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇതേപ്പറ്റി നിശബദത പാലിക്കുകയാണ്.
കശ്മീരില്‍ നിന്നും വികടനവാദികള്‍ ആട്ടിയോടിച്ച പണ്ഡിറ്റുകളെപ്പറ്റി ഒരക്ഷരം പോലും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നില്ല. ഇത് കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധതയാണ് കാണിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളും വോട്ടാക്കാന്‍ കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍വീസിലെ നാലുലക്ഷം ഒഴിവുകള്‍ 2020നകം നികത്തുമെന്നും കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നു.
കാര്‍ഷികകടം തിരിച്ചടയ്ക്കാത്തതിന്റെപേരില്‍ ഒരു കര്‍ഷകന്‍പോലും ജയിലില്‍ പോകില്ലെന്നാണ് മറ്റൊരു വാഗ്ദാനം. കാര്‍ഷികവായ്പ മുടക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കും. സിവില്‍ നടപടികള്‍ മാത്രമായിരിക്കും കര്‍ഷകര്‍ നേരിടേണ്ടിവരിക.
കോണ്‍ഗ്രസ് നടപ്പാക്കുംഎന്ന ശീര്‍ഷകത്തോടെയുള്ള പത്രിക മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അവതരിപ്പിച്ചത്. വലിയ കാല്‍വെപ്പെന്നാണ് പ്രകടനപത്രികയെ അദ്ദേഹം വിശേഷിപ്പിച്ചത്.
പാര്‍ലമെന്റിലും നിയമസഭകളിലും തൊഴില്‍നിയമനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, ജി.എസ്.ടി. ലളിതമാക്കല്‍, സൗജന്യചികിത്സ തുടങ്ങിയവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍. രാജ്യത്തെ 20 ശതമാനത്തോളംവരുന്ന ദരിദ്രജനങ്ങള്‍ക്ക് വര്‍ഷം നേരിട്ട് 72,000 രൂപ അക്കൗണ്ടില്‍ നല്‍കുന്ന പ്രകടനപത്രികയിലെ ന്യായ് പദ്ധതി കോണ്‍ഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















