പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ പ്രത്യാക്രമണം... ഏഴ് പാക് പോസ്റ്റുകള്‍ തകര്‍ത്തു,മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു, പാക്കിസ്ഥാനില്‍ നിന്നുള്ള ഷെല്ലാക്രമണത്തിന് മറുപടിയായാണ് ഇന്ത്യയുടെ പ്രത്യാക്രമണം

പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഏഴ് പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള ഷെല്ലാക്രമണത്തിന് മറുപടിയായാണ് ഇന്ത്യയുടെ പ്രത്യാക്രമണം. രജൗരി, പൂഞ്ച് ജില്ലകളിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്‌ക്കെതിരെ ഷെല്ലാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ഇന്‍സ്‌പെക്ടറും പ്രദേശവാസിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൂഞ്ച്, രജൗരി ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ഷെല്ലാക്രമണം നീണ്ടുനിന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പൂഞ്ചിലെ ഷാപൂര്‍ സബ് സെക്ടറിലേക്ക് പാക് സൈന്യവും ആക്രമണം നടത്തി. പാക് ഷെല്ലാക്രമണത്തില്‍ തിങ്കളാഴ്ച രാത്രി നാല് പ്രദേശവാസികള്‍ക്ക് കൂടി പരുക്കേറ്റിരുന്നു.പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിട്ട് ഒരുമാസം പിന്നിട്ടു. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണ ഭീതിയിലാണ് പാക്കിസ്ഥാന്‍ എന്ന് റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിന് പിന്നാലെ കൈവശമുള്ള പോര്‍വിമാനങ്ങളും റഡാര്‍ സംവിധാനങ്ങളും സജ്ജമാക്കി അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ് പാക്കിസ്ഥാന്‍. എഫ് 16, ചൈനീസ് പോര്‍വിമാനങ്ങള്‍ എല്ലാം അതിര്‍ത്തി പ്രദേശങ്ങളിലെ വ്യോമ താവളങ്ങളിലേക്ക് മാറ്റി പാക്കിസ്ഥാന്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും പാക്കിസ്ഥാന്റെ പോര്‍വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് സമീപം നിരീക്ഷണം നടത്തിയിരുന്നു. നാലു എഫ്16 പോര്‍വിമാനങ്ങളും ആളില്ലാ വിമാനവുമാണ് പഞ്ചാബ് പ്രദേശത്തെ അതിര്‍ത്തിക്ക് സമീപമെത്തി മടങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയുടെ പെട്ടെന്നുള്ള നീക്കമാണ് പാക്ക് പോര്‍വിമാനങ്ങളെ തിരിച്ചോടിച്ചത്.
പാക്ക് പോര്‍വിമാനങ്ങളുടെ നീക്കം പെട്ടെന്ന് തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ റഡാറില്‍ കണ്ടെത്തുകയും സമീപത്തെ വ്യോമതാവളങ്ങളില്‍ നിന്ന് സുഖോയ് 30 എംകെഐ, മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുകയുമായിരുന്നു. ഇതോടെ പാക്ക് പോര്‍വിമാനങ്ങളും ഡ്രോണും തിരികെ പോയി.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് പോര്‍ വിമാനങ്ങള്‍ കടന്നു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബ് അതിര്‍ത്തിയിലെ ഖേം കരനിലാണ് സംഭവം. നാല് എഫ്16 വിമാനങ്ങളാണ് അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്. വലിയ ഡ്രോണുകളും പാക് പോര്‍വിമാനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ പോര്‍ വിമാനങ്ങളായ മിറാഷും സുഖോയും പറന്നുയര്‍ന്നതോടെ പാക് വിമാനങ്ങള്‍ തിരിച്ചു പോയി. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനായിരുന്നു ശ്രമമെന്നാണ് സൂചന. ഇന്ന് രാവിലെ മൂന്ന് മണിക്കാണ് സംഭവം.
നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുന്നതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. പാകിസ്ഥാന്‍ സൈന്യം സൈനിക പോസ്റ്റുകള്‍ ഉപേക്ഷിച്ച് പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടര്‍ന്നാണ് വ്യോമാക്രമണത്തിന് പാകിസ്ഥാന്‍ ശ്രമിച്ചതെന്നാണ് സൂചന.
പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചതിനു ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha





















