പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയോട് ചോദ്യങ്ങളുന്നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ദേശീയസുരക്ഷ സംബന്ധിച്ച് തുറന്ന സംവാദത്തിന് താന്‍ മോദിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'നിങ്ങളെന്തുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് പോലെ അദ്ദേഹത്തോട് (മോദിയോട്) ചോദ്യങ്ങള്‍ ചോദിക്കാത്തത്? ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ അദ്ദേഹം ഭയക്കുന്നതെന്തു കൊണ്ടാണെന്ന് നിങ്ങളെന്താണ് ചോദിക്കാത്തത്? നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുന്നുണ്ടോ? നിങ്ങളെന്നോട് ചോദിക്കുന്നു, പക്ഷേ, അദ്ദേഹത്തെ നിങ്ങള്‍ക്കെല്ലാം ഭയമാണ്.' രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൊഴിലില്ലായ്മ, സ്ത്രീസംവരണം തുടങ്ങിയ വിഷയങ്ങളില്‍ നിന്നെല്ലാം നരേന്ദ്രമോദി ഓടിയൊളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ദേശീയ സുരക്ഷ, രാജ്യത്തെ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ തുറന്ന സംവാദത്തിന് താന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. മോദി ഭയന്നിരിക്കുകയാവും. എന്തായാലും തങ്ങള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു.
ദേശസുരക്ഷയെക്കുറിച്ചും, അഴിമതിയെക്കുറിച്ചും, വിദേശ നയത്തെക്കുറിച്ചും ഒരു തുറന്ന സംവാദത്തിന് തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്ന് വയനാട്ടിലേക്ക് ഹിന്ദുക്കളെ പേടിച്ച് ഒളിച്ചോടുകയാണ് രാഹുലെന്ന് മഹാരാഷ്ട്രയിലെ വാര്‍ധയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചതിന് പിറ്റേന്നാണ് രാഹുലിന്റെ വെല്ലുവിളി.
ചരിത്രത്തിലാദ്യമായി രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് എന്തിനെന്നും രാഹുല്‍ വ്യക്തമാക്കി. ''തെക്കേ ഇന്ത്യ മോദിയുടെ ഭരണത്തിന് കീഴില്‍ അവഗണന മാത്രമാണ് നേരിട്ടത്. രാജ്യത്തിന്റെ തന്ത്രപ്രധാനതീരുമാനങ്ങളിലൊന്നും അവരെ ഉള്‍ക്കൊള്ളിക്കുന്നില്ല എന്ന തോന്നലാണ് തെക്കേ ഇന്ത്യക്കാര്‍ക്ക്. അതുകൊണ്ടാണ് അവരോട് ഞാന്‍ പറയുന്നത്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു. അതുകൊണ്ടാണ് ഞാന്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നത്.''
ഹിന്ദു മേഖലയില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുലിന്റെ പേര് എടുത്തു പറയാതെ പരിഹസിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹിന്ദുക്കളെ പേടിയാണെന്നും മോദി പറഞ്ഞു. ''ഹിന്ദു ഭീകരത'' എന്ന വാക്ക് ഉപയോഗിച്ച രാഹുലിന് അതിന് അനുസരിച്ചുള്ള തിരിച്ചടി കിട്ടുമെന്ന പേടിയാണെന്നും മോദി പരിഹസിച്ചു.
കൃത്യമായും ഹിന്ദുത്വ കാര്‍ഡിറക്കിയാണ് മോദി രാഹുലിനെ പരിഹസിക്കുന്നത്. 'ഭൂരിപക്ഷം ന്യൂനപക്ഷമായ' ഇടത്തേക്കാണ് രാഹുല്‍ മത്സരിക്കാന്‍ ഓടിയൊളിക്കുന്നതെന്നും മോദി ആരോപിക്കുന്നു.
എന്നാലിതിന് വ്യക്തമായ മറുപടിയാണ് രാഹുല്‍ നല്‍കുന്നത്. ''ഹിന്ദുക്കള്‍ മാത്രമല്ല, എല്ലാവരുമുണ്ടിവിടെ. പക്ഷേ, ഇവിടെ എത്ര പേര്‍ക്ക് ജോലിയുണ്ട്. ഉറപ്പ് തന്ന തൊഴിലുകളെവിടെ? നരേന്ദ്രമോദി യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് എന്താണ്? തൊഴില്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ .. അങ്ങനെ നിരവധി പ്രശ്‌നങ്ങളില്ലേ? യഥാര്‍ത്ഥത്തില്‍ പേടിച്ച് ഓടിയൊളിക്കുന്നത് മോദിയാണ്. ഞാന്‍ അദ്ദേഹത്തെ ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സംവാദത്തിന് ക്ഷണിക്കുകയാണ്. ഒരു വാര്‍ത്താ സമ്മേളനം പോലും വിളിക്കാന്‍ മോദി ഭയക്കുന്നതെന്തിനാണ്? നിങ്ങളെന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. പക്ഷെ നിങ്ങള്‍ക്ക് അദ്ദേഹത്തെ പേടിയല്ലേ?'' പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു
"
https://www.facebook.com/Malayalivartha





















