യുപി വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഗേറ്റിനു സമീപം വെടിയേറ്റ് മരിച്ചു

യു.പി വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ഥി ഹോസ്റ്റല്‍ ഗേറ്റിനു സമീപം വെടിയേറ്റ് മരിച്ചു. 20 കാരനായ ഗൗരവ് സിങ്ങിനാണ് ദാരുണാന്ത്യം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഗൗരവിന് മൂന്ന് വെടിയുണ്ടകള്‍ ഏറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗൗരവിനെ സര്‍വകലാശാല അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. അക്രമത്തിനിടെ ബസ് കത്തിച്ചുവെന്നായിരുന്നു ഗൗരവിനെതിരായ ആരോപണം.
ബി.എച്ച്.യുവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു ഗൗരവ്. കാമ്പസിനുള്ളിലെ ബിര്‍ല ഹോസ്റ്റല്‍ ഗേറ്റിനു സമീപം സുഹൃത്തുക്കളോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഗൗരവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വയറ്റില്‍ മൂന്ന് വെടിയേറ്റിട്ടുണ്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















