മോദിയാണ് താരം പേടിച്ച് വിറച്ച് പ്രതിപക്ഷം ; മഹാസഖ്യത്തിലെ ചില നേതാക്കള്‍ പാകിസ്ഥാന്‍ വക്താക്കളെ പോലെയാണു സംസാരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാസഖ്യത്തിലെ ചില നേതാക്കള്‍ പാകിസ്ഥാന്‍ വക്താക്കളെ പോലെയാണു സംസാരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കും കശ്മീരിനും വെവ്വേറെ പ്രധാനമന്ത്രിമാരും ഭരണഘടനയും വേണമെന്നു വരെ ആവശ്യമുയരുന്നു. വിഘടനവാദികളുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനു രാഷ്ട്രഹിതവും ജനഹിതവുമല്ല, സ്വാര്‍ഥ താല്‍പര്യങ്ങളാണു പ്രധാനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ ജമൂയിയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക് ജനശക്തി നേതാവ് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് ജമൂയിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ഭരണഘടനാ ശില്‍പി അംബേദ്കറെ എക്കാലവും അവഗണിച്ചതാണു കോണ്‍ഗ്രസിന്റെ ചരിത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിരപരാധികളെ കൊന്നൊടുക്കിയ ഭീകര സംഘങ്ങളെ എന്‍ഡിഎ അധികാരത്തിലേറിയ ശേഷം തകര്‍ത്തുവെന്നു ഗയയിലെ തിരഞ്ഞെടുപ്പു റാലിയില്‍ മോദി അവകാശപ്പെട്ടു. രാജ്യത്തു രണ്ടു കൂട്ടരാണ് 'ചൗക്കീദാറെ' ഭയപ്പെടുന്നത്. മഹാസഖ്യ നേതാക്കളും തീവ്രവാദികളും. ഹിന്ദു സമുദായത്തെ തീവ്രവാദികളായി മുദ്ര കുത്തിയ 'ഹിന്ദു ഭീകരത'യെന്ന പ്രയോഗം കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നുവെന്നു മോദി ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha





















