ഭര്ത്താക്കന്മാര് കളഞിട്ടുപോയ ഹിന്ദുസ്ത്രീകളെ ഞങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട് ; ഞെട്ടിപ്പിച്ച് അസാദുദ്ദീന്‍

ഭര്ത്താക്കന്മാര് ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ തന്റെ പാര്‍ട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസാദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ മുത്തലാഖ് ബില്‍ മോദി എടുത്തുകാട്ടിയതിന് പിന്നാലെയാണ് ഒവൈസിയുടെ മറുപടി. ഒദ്യോഗികമായി ബന്ധം വേര്‍പിരിയാതെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച ഹിന്ദു സ്ത്രീകളുടെ കാര്യമാണ് ഒവൈസി പറഞ്ഞത്.
മുത്തലാഖ് എന്ന അനാചാരത്തില്‍ നിന്ന് രാജ്യത്തെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിച്ചെടുക്കാനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് താന്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന. മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ്ലിമീന്‍ ഹൈദരാബാദിന്റെ വികസനത്തിന് വലിയ തടസമാണെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് നേരെയും
ഡിആര്‍ഡിഒ അടക്കമുളള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹൈദാരാബാദിലാണെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഇതിന് മറുപടി നല്‍കിയത്. ഏറ്റവും ഒടുവില്‍ വിജയകരമായി പരീക്ഷിച്ച ആന്റി സാറ്റലൈറ്റ് മിസൈല്‍ നിര്‍മ്മിച്ചത് ഹൈദാരാബാദിലാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി നാലാം തവണയാണ് ഹൈദരാബാദില്‍ നിന്ന് ഒവൈസി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. അഞ്ച് വര്‍ഷം എന്ത് ചെയ്തുവെന്ന് കാട്ടിയാണ് മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, വാരണാസിയോ വയനാടോ പോലെ മണ്ഡലത്തിന്റെ പ്രത്യേകതകള്‍ നോക്കിയല്ലെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ നിരയില്‍ ചേരില്ലെന്ന് സൂചിപ്പിച്ച് അസാദുദ്ദീന്‍ ഒവൈസി. ഇത്തവണ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മണ്ഡലം ഹൈദരാബാദ് തന്നെയാണ്. രണ്ടാമത്തേത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടി മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ മത്സരിക്കും. സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനും എതിരായി മത്സരിക്കാന്‍ തന്നെയാണ് ഒവൈസിയുടെ തീരുമാനം. അതേസമയം കെ ചന്ദ്രശേഖര്‍ റാവുവിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഒവൈസി മുസ്ലീം വോട്ടുകളെ ഭിന്നിപ്പിക്കാനാണ് യുപിയില്‍ മത്സരിക്കുന്നതെന്നാണ് സൂചന. അതേസമയം എസപി ബിഎസ്പി സഖ്യത്തെയും പാര്‍ട്ടി വിമര്‍ശിച്ചിട്ടുണ്ട്. മുസ്ലീം നേതൃത്വം രണ്ട് പാര്‍ട്ടികള്‍ക്കും തൊട്ടുകൂടാത്തവരാണ്. ഇരുപാര്‍ട്ടികളുടെയും ഭരണത്തില്‍ മുസ്ലീങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിച്ചതെന്ന് മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ നേതാവ് ഷൗക്കത്ത് അലി ആരോപിച്ചു. സംസ്ഥാന ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള ജാട്ട് സമുദായത്തിന്റെ പാര്‍ട്ടിയായ ആര്‍എല്‍ഡിക്ക് വലിയ പിന്തുണയാണ് എസ്പിയും ബിഎസ്പിയും നല്‍കുന്നത്. എന്നാല്‍ മുസ്ലീം പാര്‍ട്ടികളെ അവര്‍ അവഗണിച്ചു. ആര്‍എല്‍ഡിയേക്കാള്‍ ശക്തിയുള്ള പാര്‍ട്ടിയാണ് മജ്‌ലിസുള്‍ ഇത്തിഹാദെന്നും ഷൗക്കത്ത് അലി പറഞ്ഞു. അതേസമയം ബിജെപിയുടെ ബി ടീമായിട്ടാണ് ഒവൈസി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രധാന വോട്ടുബാങ്കായ മുസ്ലീങ്ങളെ ഭിന്നിപ്പിക്കാനാണ് ഈ നീക്കമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha





















