പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും, ബ്രിഗേഡ് ഗ്രൗണ്ടില്‍ എട്ട് ലക്ഷത്തോളം അണികളെ പ്രതീക്ഷിച്ച് ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. വടക്കന്‍ ബംഗാളിലെ സിലുഗുരിയിലും കൊല്‍ക്കത്തയുടെ ഹൃദയമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലും രണ്ട് മെഗാ റാലിയില്‍ പങ്കെടുക്കും. ബ്രിഗേഡ് ഗ്രൗണ്ടില്‍ എട്ട് ലക്ഷത്തോളം അണികളെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇതേ ഗ്രൗണ്ടിലാണ് ജനുവരിയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന്‍ രൂപീകൃതമായത്.
ബംഗാളില്‍ 42 സീറ്റുകളിലാണ് മത്‌സരം നടക്കുന്നത്. ഇതില്‍ 20 ലേറെ സീറ്റുകള്‍ നേടാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. നിലവില്‍ ബംഗാളില്‍ ബി.ജെ.പിക്ക് എം.പിമാരില്ല. എന്നാല്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനുമൊപ്പം തൃണമൂലിനും പിന്തുണ കുറയുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏപ്രില്‍ നാലു മുതല്‍ ആരംഭിക്കും
https://www.facebook.com/Malayalivartha





















